You are Here : Home / Readers Choice

സമ്പത്തിന്റെ 82 ശതമാനവും അതി സമ്പന്നരായ ഒരു ശതമാനത്തിന്റെ കൈയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, February 08, 2018 08:14 hrs UTC

ന്യൂയോര്‍ക്ക്: ഒരു ശതമാനം വരുന്നവര്‍ ശേഷിച്ച 99 ശതമാനെത്തെയും അടക്കി ഭരിക്കുന്നു എന്നത് എത്ര ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അധികാരത്തിന്റെ ഭ്രമണപഥങ്ങളിലല്ല ഈ സംഭവം, മറിച്ച സാമ്പത്തി ലോകത്താണ്. ലോകത്ത് ആകെയുള്ള സമ്പത്തിന്റെ 82 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് അതി സമ്പന്നരായ ഒരു ശതമാനം വരുന്ന ആളുകളാണത്രേ. ഇത് ഓക്‌സ്ഫാമം നടത്തിയ പഠന റിപ്പോര്‍ട്ടിലാണുള്ളത്. അതിസമ്പന്നരും ലോകത്തെ മറ്റുള്ളവരും തമ്മിലുള്ള അന്തരം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏറ്റവും ദരിദ്രരായ അമ്പതു ശതമാനത്തോളം പേരുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം യാതൊരു വര്‍ധനയും രേഖപ്പെടുത്തുന്നില്ല. എന്നാല്‍ വേള്‍ഡ് ഇക്കണോമിക്ക് ഫോറമോ, സാമ്പത്തിക വിദഗ്ധരോ ഈ പഠനത്തെ പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. പക്ഷേ, ലോകം ഒരു കാര്യം ഉറപ്പിക്കുന്നു, സാമ്പത്തിക സമത്വത്തിനായുള്ള ഒരു നടപടികളും ഫലപ്രദമാകുന്നില്ല. അതിന്റെ ഏറ്റവും വലിയ തെളിവായാണ് അവര്‍ ഈ കണക്ക് നിരത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓക്‌സ്ഫാം ഈ കണക്കെടുപ്പ് നടത്തിവരുന്നു. എട്ടു മനുഷ്യര്‍ക്ക് ലോകത്തെ പകുതി ജന സംഖ്യയ്ക്കുള്ളതിനു തുല്യമായ സമ്പത്ത് സ്വന്തമായുണ്ടെന്ന് കഴിഞ്ഞ വര്‍ഷം അവര്‍ നിരീക്ഷിച്ചിരുന്നു. പിന്നീടത് 61 ആയി തിരുത്തി. ഈ വര്‍ഷം 42 ആണെന്നും പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.