You are Here : Home / Readers Choice

ആഭ്യന്തര വിമാന യാത്രയ്ക്കും പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 19, 2017 11:51 hrs UTC

വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാന യാത്രയ്ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന നിയമം 2018 ജനുവരി 22 മുതല്‍ നിലവില്‍ വരും. 2005 ല്‍ പാസ്സാക്കിയ റിയല്‍ ഐഡി ആക്ടനുസരിച്ച് ഡ്രൈവേഴ്‌സ് ലൈസന്‍സ് യഥാര്‍ത്ഥ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതല്ലെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരാണെങ്കില്‍ പോലും യാത്രക്ക് പാസ്‌പോര്‍ട്ട് കരുതിയിരിക്കണം. ടിഎസ്എയുടെ വെബ് സൈറ്റിലാണ് പുതിയ നിബന്ധന പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ അലബാമ, വെര്‍മോണ്ട് തുടങ്ങിയ ചില സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ പുതിയ നിയമത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എന്നാല്‍ ന്യുയോര്‍ക്ക്, ന്യൂജഴ്‌സി, കലിഫോര്‍ണിയ, ലൂസിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ പുതിയ നിയമനം അംഗീകരിച്ചു നടപ്പാക്കുന്നതിന് കൂടുതല്‍ സമയ പരിധി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംസ്ഥാനങ്ങളുടെ അപേക്ഷ പരിഗണയിലാണ്. അമേരിക്കയിലെ ആഭ്യന്തര സര്‍വീസിന് പാസ്‌പോര്‍ട്ട് (റിയല്‍ ഐഡി) നിര്‍ബന്ധമാക്കുന്നത് എത്രമാത്രം പ്രയോജനകരമാണെന്നാണ് ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളില്‍ ഒന്ന്. വ്യാജ പാസ്‌പോര്‍ട്ട് വ്യാപകമാകുന്നതിന് പുതിയ നിയമം വഴിയൊരുക്കുമോ എന്നു ശങ്കിക്കുന്നവരും ഇല്ലാതില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.