You are Here : Home / Readers Choice

ഗവർണർ നിക്കി ഹെയ്‌ലിയുടെ വോട്ട് ട്രംപിന് !

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 28, 2016 11:47 hrs UTC

കൊളംബിയ ∙ ഇന്ത്യൻ അമേരിക്കൻ ഗവർണർ നിക്കി ഹെയ്‌ലി നവംബർ 8ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപിന് വോട്ട് ചെയ്യും. കൊളംബിയയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സൗത്ത് കാരലൈനാ ഗവർണർ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ പ്രൈമറിയിൽ മാർക്കൊ റൂബിയായെ എൻഡോഴ്സ് ചെയ്തിരുന്ന ഹെയ്‌ലി ട്രംപിന്റെ നിശിത വിമർശകയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ രണ്ടു പേരുടേയും പ്രകടനം നിരാശാ ജനകമാണ്. എന്നാൽ ‘ഒബാമ കെയർ’ ഉൾപ്പെടെയുളള സുപ്രധാന വിഷയങ്ങളിൽ ട്രംപിന്റെ നിലപാടിനോടാണ് യോജിക്കുന്നതന്ന് ഹെയ്‌ലി വ്യക്തമാക്കി.

 

തിരഞ്ഞെടുപ്പിന് ഇനി പന്ത്രണ്ട് ദിനം ശേഷിക്കെ ഹിലറി ക്ലിന്റന്റെ ട്രംപുമായുളള പോയിന്റ് വ്യത്യാസത്തിൽ കുറവ് വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇമെയിൽ വിവാദത്തിൽ പല ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളും പുറത്തുവന്നതോടെ ഹിലറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു. ടെക്സാസ് സംസ്ഥാനം ഹിലറിക്ക് അനുകൂലമാകുമെന്ന് റിപ്പോർട്ടുകൾ ശരിയല്ല എന്നാണ് പുതിയ സർവ്വേ ഫലങ്ങൾ ചൂണ്ടി കാണിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.