You are Here : Home / Readers Choice

മാര്‍ത്തോമ്മാ സഭയുടെ 3-മത് ഏകദിന കോണ്‍ഫറന്‍സ്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, March 10, 2016 12:40 hrs UTC

സാന്‍ഫ്രാന്‍സിസ്‌ക്കോ: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന വെസ്റ്റേണ്‍ റീജിയന്‍ സന്നദ്ധ സുവിശേഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ 3-മത് ഏകദിന കോണ്‍ഫറന്‍സ് നടത്തപ്പെട്ടു. ക്രിസ്തീയ സാക്ഷ്യനിര്‍വഹണത്തിന് ഫലപ്രദമായ നേതൃത്വത്തെ രൂപപ്പെടുത്തുക(Building Effective leadership for witnessing) എന്നതായിരുന്നു മുഖ്യ ചിന്താവിഷയം. ഫെബ്രുവരി 13ന് ശനിയാഴ്ച സാന്‍ഫ്രാന്‍സിസ്‌ക്കോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടന്ന കോണ്‍ഫറന്‍സില്‍ 130 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്തു. സിയാറ്റില്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ.അജി തോമസ് മുഖ്യപ്രഭാഷകനായിരുന്നു. റീജിയനല്‍ വൈസ് പ്രസിഡന്റും, ഫീനിക്‌സ് മാര്‍ത്തോമ്മാ ഇടവക വികാരിയുമായ റവ.വി.ജി. വര്‍ഗീസ് ബൈബിള്‍ സ്റ്റഡിയ്ക്ക് നേതൃത്വം നല്‍കി. റവ.ലാറി വര്‍ഗീസ്(ലോസ് ആഞ്ചലസ്, ഹോശേബ് മാര്‍ത്തോമ്മാ ചര്‍ച്ച്), റവ.ബിജു.പി. സൈമണ്‍(സാന്‍ഫ്രാന്‍സിസ്‌ക്കോ മാര്‍ത്തോമ്മാ ചര്‍ച്ച്), റവ.ജോണ്‍ ഉമ്മന്‍(ലോസ് ആഞ്ചലസ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ച് എന്നിവരും സന്നിഹിതരായിരുന്നു. വര്‍ഷത്തെ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന റവ.വി.ജി.വര്‍ഗീസിന് യാത്രയയപ്പും സ്‌നേഹോപഹാരമായി മെമെന്റോയും നല്‍കി. റീജിയനല്‍ സെക്രട്ടറി രാജേഷ് മാത്യു 2015 റിപ്പോര്‍ട്ടും ട്രഷറര്‍ ജോഷി ജോണ്‍ കണക്കും അവതരിപ്പിച്ചു. പ്രാര്‍തഥനയ്ക്കും ആശിര്‍വാദത്തിനുശേഷം അനുഗ്രഹീതമായ കോണ്‍ഫറന്‍സ് സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.