You are Here : Home / Readers Choice

പതിമൂന്ന് വയസ്സുള്ള നിക്കോളിനെ ടെക്ക് വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 05, 2016 01:20 hrs UTC

വെര്‍ജീനിയ: പതിമൂന്ന് വയസ്സുള്ള നിക്കോളിനെ വെര്‍ജീനിയ ടെക്ക് വിദ്യാര്‍ത്ഥികള്‍ വളരെ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്ന് ഇന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തി വാദിച്ചു.

ജനുവരി 27ന് വീട്ടില്‍ നിന്നും അപ്രത്യക്ഷമായി നിക്കോളിന്റെ മൃതദ്ദേഹം രണ്ടുദിവസത്തിനുശേഷം നോര്‍ത്ത് കരോളിനാ അതിര്‍ത്തിയില്‍ നിന്നാണ് കണ്ടെടുത്തത്.
പതിമൂന്ന് വയസ്സുള്ള കുട്ടിയുമായി വെര്‍ജീനിയ ടെക്ക് വിദ്യാര്‍ത്ഥികളായ ഡേവിഡ് ഐസനോവര്‍(18) നാറ്റ്‌ലി കീപ്പേഴ്‌സും(19) ആരംഭിച്ച ഓണ്‍ലൈന്‍ ബന്ധമാണ് ഒടുവില്‍ കൊലപാതകത്തില്‍ അവസാനിച്ചത്. ഇരുവരും റസ്റ്റോറന്റില്‍ ഇരുന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
ജനുവരി 27ന് രാത്രി നിക്കോള്‍ വീട്ടില്‍ നിന്നും അപ്രത്യക്ഷമാകുമ്പോള്‍ ഡേവിഡ് കാറുമായി വീടിനുമുമ്പില്‍ കാത്തു നിന്നിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
അന്നു രാത്രിതന്നെ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായും, ശരീരം മറവു ചെയ്യുന്നതിനുള്ള ഷവല്‍ വാള്‍ മാര്‍ട്ടിനില്‍ നിന്നും വാങ്ങിയിരുന്നതായും പോലീസ് പറയുന്നു.
പതിമൂന്നു വയസ്സിനുള്ളില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്ന നിക്കോളിന് ജീവന്‍ തിരിച്ചു കിട്ടിയിരുന്നുവെങ്കിലും ക്രൂരമായി വധിക്കപ്പെട്ടതില്‍ കുടുംബാംഗങ്ങള്‍ അതീവ ദുഃഖിതരാണ്.
വെര്‍ജീനിയ ടെക്ക് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ ഐസനോവറും, കീപ്പേഴ്‌സും, മേരിലാന്റ് ഹൈസ്‌ക്കൂളില്‍ നിന്നും ഒന്നിച്ചാണ് ഗ്രാജുവേറ്റ് ചെയ്തത്. തുടര്‍ന്ന് ഇരുവരും കോളേജിലും ഒരുമിച്ചായിരുന്നു. ഐസനോവര്‍ നിരപരാധിയാണെന്ന് ആദ്യം പറഞ്ഞുവെങ്കിലും, കീപ്പേഴ്‌സ് കുറ്റം ഏറ്റു പറഞ്ഞു. തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഐസനോവിന്റെ പേരിലും, ശരീരം മറവു ചെയ്യുന്നതിനും ഗൂഢാലോചനയിലും പങ്കെടുത്തതിനും കീപ്പേഴ്‌സിന്റെ പേരിലും കേസ്സെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ കീപ്പേഴ്‌സിനെ കോടതി ജ്യാമം നിഷേധിച്ചു

More From Readers Choice
More
View More
More From Featured News
View More
More From Trending
View More