You are Here : Home / Readers Choice

പീഡ­ന­ത്തി­നി­ര­യായ അറ്റോര്‍ണി മനോക്ഷിക്ക് 924,500 ഡോളര്‍ നഷ്ട­പ­രി­ഹാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 26, 2016 01:12 hrs UTC

കാലി­ഫോര്‍ണിയ: നാല്പതു വര്‍ഷ­ത്തി­ല­ധി­ക­മായി ലോസ് ആഞ്ച­ലസ് ആസ്ഥാ­ന­മായി പടു­ത്തു­യര്‍ത്തിയ പതി­നാ­യി­ര­ക്ക­ണ­ക്കിന് അനു­യാ­യി­ക­ളുള്ള ഗ്ലോബല്‍ യോഗ കേന്ദ്ര­ത്തിന്റെ ഉടമ ബിക്രം ചൗധരി (69)യുടെ പീഡ­ന­ത്തി­നി­ര­യായ അറ്റോര്‍ണി മനോക്ഷിക്ക് 924,500 ഡോളര്‍ നഷ്ട­പ­രി­ഹാരം നല്‍കണമെന്ന് ലോസ്­ആ­ഞ്ച­ലസ് ജൂറി വിധി­ച്ചു. യോഗ ഗുരു­വിന്റെ അറ്റോര്‍ണി­യായി പ്രവര്‍ത്തി­ക്കു­മ്പോള്‍ യോഗ പരി­ശീ­ല­ന­ത്തി­നെ­ത്തിയ ഒരു യുവ­തിയുടെ പരാതി അന്വേ­ഷി­ക്കു­ന്ന­തി­നി­ട­യി­ലാണ് മനൊക്ഷി പീഡി­പ്പി­ക്ക­പ്പെ­ട്ട­ത്. തുടര്‍ന്ന് അവര്‍ക്ക് ജോലിയും നഷ്ട­പ്പെ­ട്ടു. എന്നാല്‍ യോഗ ഗുരു ലൈംഗീ­കാ­രോ­പണം നിഷേ­ധി­ച്ചു. അമേ­രി­ക്ക­യില്‍ അറ്റോര്‍ണി­യായി പ്രവര്‍ത്തി­ക്കു­ന്ന­തി­നുള്ള യോഗ്യ­ത­യില്ല എന്ന­തിന്റെ അടി­സ്ഥാ­ന­ത്തി­ലാണ് പിരി­ച്ചു­വി­ട­പ്പെ­ട്ട­തെന്നും ഗുരു പറ­ഞ്ഞു. 2011­-­ലാണ് മനൊക്ഷി ഗുരു­വിന്റെ അറ്റോര്‍ണി­യായി ചുമ­ത­ല­യേ­റ്റ­ത്. 2013­-ല്‍ ജോലി­യില്‍ നിന്നും പിരി­ച്ചു­വി­ട്ടു. കൊല്‍ക്കൊ­ത്ത­യില്‍ ജനി­ച്ചു­വ­ളര്‍ന്ന ചൗധരി കാലി­ഫോര്‍ണി­യ­യില്‍ എത്തി സ്ഥാപിച്ച യോഗ കേന്ദ്രം വിശ്വപ്രസിദ്ധ­മാ­ണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.