You are Here : Home / Readers Choice

സിയാറ്റിലെ അദ്ധ്യാപക സമരം പിന്‍വലിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 16, 2015 10:59 hrs UTC

 
സിയാറ്റില്‍ : സിയാറ്റിലെ അയ്യായിരത്തിലധികം വരുന്ന അദ്ധ്യാപകര്‍ ഒരാഴ്ചയായി നടത്തിവന്നിരുന്ന സമരം ഇന്ന് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് പിന്‍വലിച്ചു.
 
സെപ്റ്റംബര്‍ 9 മുതല്‍ അടഞ്ഞുകിടന്നിരുന്ന വിദ്യാലയങ്ങള്‍ സെപ്റ്റംബര്‍ 17 മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് റ്റീച്ചേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. 53,000 കുട്ടികളെയാണ് അദ്ധ്യാപകരുടെ പണിമുടക്ക് ബാധിച്ചത്. അദ്ധ്യാപകര്‍ ബുധനാഴ്ച തന്നെ വിദ്യാലയങ്ങളിലേക്ക് മടങ്ങുമെന്നും ഇവര്‍ അറിയിച്ചു.
 
മൂന്നുവര്‍ഷത്തെ കരാറാണ് യൂണിയനും, വിദ്യാഭ്യാസ ജില്ലാ അധികൃതരും ചേര്‍ന്ന് ഒപ്പി്ടത്. 20 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പരസ്പരം താല്‍ക്കാലിക ധാരണയായത്.
ഒത്തു തീര്‍പ്പ് അനുസരിച്ചു അദ്ധ്യാപകര്‍ക്കു 2% ശതമാനം ശമ്പള വര്‍ദ്ധനവ് ഈ വര്‍ഷവും, അടുത്ത രണ്ടു വര്‍ഷങ്ങളില്‍ 3.2, 3.75 ശതമാനവും ലഭിക്കും. ആദ്യവര്‍ഷം 5 ശതമാനവും, അടുത്തവര്‍ഷം 5.5 ശതമാനവുമായിരുന്നു യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. ഒത്തു തീര്‍പ്പു വ്യവസ്ഥകളുടെ കോപ്പികള്‍ എല്ലാ അദ്ധ്യാപകര്‍ക്കും നല്‍കുമെന്ന് യൂണിയന്‍ വക്താക്കള്‍ പറഞ്ഞു.
 
കരാര്‍ ഒപ്പിടുന്നതിന് വൈകിയതിനാല്‍ അദ്ധ്യാപകര്‍ ഇന്നും സ്‌ക്കൂളുകള്‍ പിക്കറ്റു ചെയ്തിരുന്നു. അഞ്ചു ദിവസത്തെ നഷ്ടപ്പെട്ട അദ്ധ്യായ ദിനങ്ങള്‍ ഗ്രാജുവേഷന്‍ തിയ്യതി ദീര്‍ഘിപ്പിച്ചു, അവധി ദിനങ്ങള്‍ കുറച്ചും പരിഹരിക്കുമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.