You are Here : Home / Readers Choice

നാഷ്ണല്‍ സ്‌പെല്ലിംഗ് ബീ. ഒന്നാം സ്ഥാനം രണ്ടു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, May 30, 2015 10:35 hrs UTC

മേരിലാന്റ്: യു.എസ്. നാഷ്ണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ തകര്‍ക്കാനാകാത്ത ആധിപത്യം തുടരുന്നത് മത്സരാര്‍ത്ഥികളിലും കാണികളിലും ഒരു പോലെ അത്ഭുതമുളവാക്കി.
 
മെയ് 28 വ്യാഴാഴ്ച നടന്ന നാഷ്ണല്‍ സ്‌പെല്ലിംഗ് ബീ ഫൈനല്‍ മത്സരം ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളില്‍ കുറിക്കപ്പെടും.
അമ്പത്തിരണ്ടുവര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍പോലും സംഭവിക്കാത്ത ഒന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മത്സരഫലം. രണ്ടു വിദ്യാര്‍ത്ഥികള്‍ ഫൈനല്‍ മത്സരത്തില്‍ സമനിലയില്‍ എത്തുക. ഈ രണ്ടു വിദ്യാര്‍ത്ഥികളും ഇന്ത്യന്‍ അമേരിക്കന്‍ വംശജരാണെന്നുള്ളത്. വിജയത്തിന്റെ തിളക്കം ഇരട്ടിപ്പിച്ചിരുന്നു. ശ്രീരാം ഹത്വാര്‍, അന്‍സണ്‍ സുജൊ എന്നീ രണ്ടു വിദ്യാര്‍ത്ഥികള്‍ തിരുത്തികുറിച്ച ചരിത്രം ഈ വര്‍ഷവും ആവര്‍ത്തിക്കപ്പെട്ടു എന്നത് കൗതുകമുണര്‍ത്തുന്നു.
 
എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥികളായ ഗോഗൂല്‍ വെങ്കിടാചലവും, വനിയ ശിവശങ്കറുമാണ് 2015 നാഷ്ണല്‍ സ്‌പെല്ലിംഗ് ബി മത്സരത്തില്‍ മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്നവര്‍.
 
കഴിഞ്ഞ വര്‍ഷം മിസ്സോറിയില്‍ നിന്നുള്ള ഗോഗുല്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 2009 ല്‍ സ്‌പെല്ലിംഗ് ബീയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാന്‍സസില്‍ നിന്നുള്ള കാവ്യയുടെ സഹോദരിയാണ് വനിയ ശിവശങ്കര്‍. ഗോഗുലിനും, നവിയാക്കും നാഷ്ണല്‍ സ്‌പെല്ലിംഗ് ബീയില്‍ പങ്കെടുക്കുന്നതിനുള്ള അവസാന അവസരമായിരുന്നതിനാല്‍ ഇരുവരും ഒന്നാം സ്ഥാനം നേടുന്നതിനുള്ള കഠിന പരിശ്രമമാണ് നടത്തിയിരുന്നത്. 37000 ഡോളറും, ട്രോഫികളുമാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. മൂന്നാം സ്ഥാനം ഒക്കലംഹാമയില്‍ നിന്നും ആദ്യമായി മത്സരത്തില്‍ പങ്കെടുത്ത കോള്‍ ഷാഫറിന് ലഭിച്ചു. 1999 ല്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി നുപര്‍ ലാലജൈത്രയാത്ര ഇന്നും അഭംഗുരം തുടരുന്നു. കഴിഞ്ഞ പത്തു വര്‍ഷം തുടര്‍ച്ചയായി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളായിരുന്നു സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.