You are Here : Home / Readers Choice

വിദ്യാഭ്യാസ വായ്പാ നിയമങ്ങള്‍ ഉദാരവല്‍ക്കരിക്കുന്ന ഉത്തരവില്‍ ഒബാമ ഒപ്പിട്ടു

Text Size  

Story Dated: Wednesday, March 11, 2015 03:39 hrs UTC

വാഷിംഗ്ടണ്‍(ഡി.സി.): അമേരിക്കയിലെ മുഴുവന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമായ വിദ്യാഭ്യാസ വായ്പ തിരിച്ചടക്കല്‍ നിയമങ്ങള്‍ ഉദാരവല്‍ക്കരിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ(മാര്‍ച്ച് 10) ഇന്ന് ഒപ്പുവെച്ചു. സ്റ്റുഡന്റ് എയ്ഡ് ബില്‍ ഓഫ് റൈറ്റ്‌സ് എന്ന ബില്‍ നിയമമാകുന്നതോടെ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിന് ആയിരകണക്കിന് ഡോളര്‍ വിദ്യാഭ്യാസ വായ്പ വാങ്ങിയവര്‍ക്ക് അതു തിരിച്ചടക്കുന്നതിനുളള ഭാരം ലഘൂകരിക്കപ്പെടുമെന്ന് ഒബാമ പറഞ്ഞു. വിദ്യാഭ്യാസ വായ്പ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ ഏജന്‍സികള്‍ വഴി വായ്പലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഒബാമ അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസ ലോണ്‍ നല്‍കുന്നതിലും തിരിച്ചടക്കുന്നതിലും സ്വകാര്യ ലെന്‍ഡേഴ്‌സ് വിദ്യാര്‍ത്ഥികളെ ചൂക്ഷണം ചെയ്യാതിരിക്കണമെങ്കില്‍ ഫെഡറല്‍ ഏജന്‍സികള്‍ അവരുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ മുന്നോട്ടു വരണമെന്നും ഒബാമ കൂട്ടിചേര്‍ത്തു. അറ്റ്‌ലാന്റായിലെ ജോര്‍ജിയടെക്ക്(TECH) വിദ്യാര്‍ത്ഥികളെ അദിസംബോധന ചെയ്യുന്നതിനിടയില്‍ ഒബാമ നടത്തിയ പ്രഖ്യാപനം ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികം ഒരു തടസ്സമാകരുതെന്നും ഒബാമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.