You are Here : Home / Readers Choice

ഒബാമയുടെ ഇമ്മിഗ്രേഷന്‍ ഉത്തരവിനെതിരെ 17 സംസ്ഥാനങ്ങള്‍ കോടതിയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 04, 2014 11:00 hrs UTC


ഓസ്റ്റിന്‍ . ഒബാമ ഭരണകൂടത്തിന്‍െറ ഇമ്മിഗ്രേഷന്‍ എക്സിക്യൂട്ടീവ് ഉത്തരവിനെ ചോദ്യം ചെയ്ത് ടെക്സാസ് നിയുക്ത ഗവര്‍ണ്ണറും അറ്റോര്‍ണി ജനറലുമായ ഗ്രോഗ് ഏബെട്ടിന്‍െറ നേതൃത്വത്തില്‍ 17 സംസ്ഥാനങ്ങളുടെ സംയ്കുത സമിതി യുഎസ് ഡ്രിസ്ട്രിക്ട് കോടതിയില്‍ ലോ സ്യൂട്ട് ഫയല്‍ ചെയ്തതായി ഡിസംബര്‍ 3 ബുധനാഴ്ച ഗ്രോഗ് ഏബട്ട് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

നിയമ വിരുദ്ധമായി അമേരിക്കയില്‍ കുടിയേറിയവര്‍ക്ക് നിയമ സംരക്ഷണം നüല്‍കാന്‍ ഒബാമ ഭരണകൂടം സ്വീകരിച്ച നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് നിയുക്ത ഗവര്‍ണര്‍ പറഞ്ഞു.

നവംബര്‍ 20 ന് ഒബാമ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് അഞ്ചു വര്‍ഷം തുടര്‍ച്ചയായി അമേരിക്കയില്‍ ജീവിച്ചവരെ പെര്‍മനന്റ് റസിഡന്റായി അംഗീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിരുന്നു.

ഒബാമയുടെ ഉത്തരവിനെതിരെ ടെക്സാസ് ഗവര്‍ണ്ണറുടെ നേതൃത്വത്തില്‍ അലബാമ, ജോര്‍ജിയ, ഐഡഹോ, ഇന്ത്യാന കാന്‍സസ്, ലൂസിയാന, മയിന്‍, മിസ്സിസിപ്പി, മൊണ്ടാന, കരോലിന, നെബ്രക, സൌത്ത് ഡക്കോട്ട, യുട്ട, വെസ്റ്റ് വെര്‍ജീനിയ, വിസ്കോസില്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ അണിനിരന്നതോടെ അനധികൃത കുടിയേറ്റക്കാരുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.

2016 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് അണിയറയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന റിക്ക് പെറിയും ഒബാമയുടെ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.