You are Here : Home / Readers Choice

പിറ്റ് ബുള്‍സിന്റെ ആക്രമണം: 4 വയസുകാരന്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, July 24, 2014 12:21 hrs UTC


ഫ്ലോറിഡ . വീട്ടില്‍ വളര്‍ത്തുന്ന നായയാണെങ്കിലും എപ്പോഴാണ് പ്രകോപിതയാകുക എന്നറിയില്ല. ജൂലൈ  19 ശനിയാഴ്ച നായകളുടെ ആക്രമണത്തില്‍ 4 വയസുകാരന്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമ്മയും 4 വയസുളള ലോഗനും ആന്റിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയാതായിരുന്നു.

ആന്റിയുടെ വീട്ടിലുണ്ടായിരുന്ന രണ്ട് പിറ്റ് ബുള്‍ വര്‍ഗ്ഗത്തില്‍പ്പെട്ട നായകളേയും അകത്തു നിന്നും പുറത്തു കൊണ്ടുവന്ന് കൂട്ടിലടച്ചിരുന്നു.

എല്ലാവരും വീടിനകത്ത് സംസാരിച്ചിരിക്കുന്നതിനിടെ നാല് വയസുകാരന്‍ ഐസ് ക്രീമുമായി പുറത്തേക്കു പോയത്. ആരും കണ്ടില്ല. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. നിലവിളി കേട്ട് പുറത്തേക്കു നോക്കിയപ്പോള്‍ ശരീരം മുഴുവന്‍ കടിച്ചു കീറി ലോഗന്റെ ശരീരത്തിനു മുകളില്‍ നില്ക്കുന്ന പിറ്റ് ബുള്‍സിനെയാണ് കണ്ടത്.

സന്ദര്‍ശനത്തിനെത്തിയ വീടിന്റെ ഫെന്‍സിനകത്താണ് ഇത് സംഭവിച്ചതെന്ന് ഹില്‍സ്ബറൊ കൌണ്ടി ഷെറിഫ് ഡപ്യൂട്ടി പറഞ്ഞു. മാതാപിതാക്കള്‍ക്കെതിരെ കേസ് ഇതുവരെ എടുത്തിട്ടില്ല.

നായകളുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ സാധാരണയാണ്. വളര്‍ത്ത് മൃഗങ്ങളെ വീട്ടില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഇത്തരം സംഭവങ്ങള്‍ ഒരു മുന്നറിയിപ്പാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.