You are Here : Home / Readers Choice

ഏഴ് പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെടുത്ത കേസ്സില്‍ മുപ്പത്തിആറുകാരി(36) അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 14, 2014 06:37 hrs EDT

യുട്ട : ഏഴു പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദ്ദേഹം കണ്ടെടുത്ത കേസ്സില്‍ മാതാവെന്ന് സംശയിക്കുന്ന മുപ്പത്തി ആറു വയസ്സുള്ള മെഗന്‍ ഹന്‍ണ്ട്‌സ്മാനെ യുട്ടാ പോലീസ് ഏപ്രില്‍ 12 ശനിയാഴ്ച പ്ലസന്റ് ഗ്രോവില്‍ നിന്നും അറസ്റ്റു ചെയ്തു. 2011 വരെ മെഗന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് വേറെ വേറെ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന മൃതദേഹം പോലീസ് ഇന്നലെ കണ്ടെടുത്തത്. മെഗാന്‍ താമസിച്ചിരുന്ന വീട്ടില്‍ പുതിയതായി താമസത്തിന് എത്തിയവര്‍ ഗാരേജ് അടിച്ചുവൃത്തിയാക്കുന്നതിനിടയിലാണ് കാര്‍ഡ്‌ബോഡ് പെട്ടികള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുറന്നുനോക്കിയപ്പോള്‍ അതിനകത്ത് ചീഞ്ഞളിഞ്ഞ പിഞ്ചുകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടത്.

 

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 7 കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന മൃതദ്ദേഹങ്ങള്‍ കണ്ടെടുത്തത്. പോലീസ് 2011 വരെ വീട്ടില്‍ താമസിച്ചിരുന്ന മെഗനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. 1996 മുതല്‍ 2006 വരെ മെഗന് ജനിച്ച കുട്ടികളുടെ മൃതദേഹമാണെന്നാണ് പോലീസ് നിഗമനം. മെഗന്‍ വിവാഹിതയാണോ, വേറെ കുട്ടികള്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു. അറസ്റ്റ് ചെയ്ത മെഗനെ യുട്ട കൗണ്ടി ജയിലിലേയ്ക്കയച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.