You are Here : Home / Readers Choice

ബിന്ദു കൃഷ്ണക്ക് വോട്ടു ചെയ്യാന്‍ കൂട്ടുകാര്‍ക്ക് കത്തെഴുതി മകന്‍

Text Size  

Story Dated: Thursday, March 27, 2014 05:08 hrs EDT

ആറ്റിങ്ങലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് മൂന്നാം ക്ലാസ്സുകാരനായ മകന്‍ ശ്രീകൃഷ്ണ.തന്റെ അമ്മയ്ക്ക് വോട്ടുചെയ്യണമെന്ന് അഭ്യര്‍ഥിച്ചു കൂട്ടുകാര്‍ക്ക് കത്തെഴുതിയാണ് ശ്രീകൃഷ്ണ താരമാകുന്നത്.

അച്ഛനോടും അമ്മയോടും ഒക്കെ തന്റെ അമ്മക്ക് തന്നെ വോട്ട് ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്ന നോട്ടീസ് സ്കൂളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

'പ്രിയപ്പെട്ട ഹരീഷ്, ഗൗതം, ദേവി, അംബിനാഥ്, ആദിത്യന്‍, പ്രമോദ്, ആര്യ,... മറ്റ് കൂട്ടുകാരേ...'എന്ന് സംബോധന ചെയ്താണ് കത്ത് തുടങ്ങുന്നത്. അവധിക്കാലം അടിച്ച് പൊളിക്കുമ്പോള്‍ പ്രധാനപ്പെട്ട ഒരു സംഭവം നടക്കുന്നുണ്ട്. അത് തിരഞ്ഞെടുപ്പാണ്. അച്ഛനോടും അമ്മയോടും മറ്റുള്ളവരോടും ബിന്ദു കൃഷ്ണക്ക് വോട്ട് ചെയ്യാന്‍ പറയണം. '' അവധിക്കാലം കഴിഞ്ഞുവരുമ്പോള്‍ ഞാന്‍ അമ്മയോടൊപ്പം മിഠായികളുമായെത്താം' എന്ന വാഗ്ദാനവുമായാണ് ശ്രീകൃഷ്ണയുടെ നോട്ടീസ് അവസാനിപ്പിക്കുന്നത്.

തിരുവനന്തപുരം മംഗലപുരത്തെ ബ്ലൂമൗണ്ട് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രീകൃഷ്ണ. ബിന്ദു കൃഷ്ണയാണെങ്കില്‍ സ്‌കൂളിലെ പിടിഎ പ്രസിഡഡന്റും. രണ്ട് പേരുടേയും ഫോട്ടോയൊക്കെ വച്ചിട്ടുള്ള നോട്ടീസ് ആണ് അച്ചടിച്ച് വിതരണം ചെയ്തത്. മധ്യവേനലവധിക്ക് സ്‌കൂള്‍ അടക്കുന്നതിന് മുമ്പായിരുന്നു ശ്രീകൃഷ്ണയുടെ പേരില്‍ അച്ചടിച്ച നോട്ടീസ് വിതരണം ചെയ്തത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More