You are Here : Home / Readers Choice

കേരളത്തിലേക്ക് കടത്താന്‍ സ്വര്‍ണ്ണം വിഴുങ്ങിയ മലയാളി ആശുപത്രിയില്‍

Text Size  

Story Dated: Sunday, February 09, 2014 05:19 hrs EST

കേരളത്തിലേക്ക് കടത്താനായി ദുബായില്‍ നിന്ന് സ്വര്‍ണ്ണം വിഴുങ്ങിയ മലയാളി മംഗലാപുരത്ത് ആശുപത്രിയില്‍. അപ്പര്‍ ഗാസ്ട്രോ ഇന്റസ്റ്റൈനല്‍ എന്റോസ്കോപ്പി എന്ന മാര്‍ഗം ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ഇയാളുടെ വായിലൂടെ സ്വര്‍ണം പുറത്തെടുത്തു.

ജനുവരി 31ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ദുബായില്‍ നിന്ന് മംഗലാപുരത്ത് വന്നിറങ്ങിയ ശശിധരന്‍(44) ആണ് വെട്ടിലായത്. നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാള്‍ക്ക് ശോധന ഉണ്ടായില്ല. കഠിനമായ വയറുവേദനയെ തുടര്‍ന്ന് അവശനായ ഇയാളെ മംഗലാപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് എനിമ നല്കിയിട്ടും സ്വര്‍ണം പുറത്തുവന്നില്ല
സ്വര്‍ണത്തിന്റെ 30 ക്യാപ്സ്യൂളുകള്‍ ആണ് ഇയാള്‍ വിഴുങ്ങിയത്.അതായത് 13 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാള്‍ വിഴുങ്ങിയത്. ഇതില്‍ 29 എണ്ണം ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ബാക്കിയുള്ള ഒരെണ്ണം പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. ഇത് പുറത്തെടുക്കാന്‍ ശസ്ത്രക്രിയ വേണ്ടി വന്നേക്കും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More