You are Here : Home / Readers Choice

ഗുസ്‌തി മത്സരത്തില്‍ പരാജയപ്പെട്ടതിന്‌ സ്വന്തം ചെവി മുറിച്ചു

Text Size  

Story Dated: Sunday, January 12, 2014 01:07 hrs EST

ഗുസ്‌തി മത്സരത്തില്‍ പരാജയപ്പെട്ടതിന്‌ ചെവി മുറിക്കുകയോ. അതും സ്വന്തം ചെവി. അവിശ്വസനീയം തന്നെ. പക്ഷേ കാര്യം സത്യമാണ്‌. സൈബീരിയയിലാണ്‌ ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയത്‌. ഉഷ്യയില്‍ വെച്ചു നടന്ന ഒരു ക്രിസ്‌മസ്‌ ആഘോഷത്തിനിടെയാണ്‌ സംഭവത്തിന്‌ തുടക്കമിട്ടത്‌. ഒരു മദ്യപിക്കല്‍ പാര്‍ട്ടി നടക്കുന്നതിനിടെയാണ്‌ രണ്ടു
സൈബീരിയക്കാര്‍ തമ്മില്‍ ഗുസ്‌തി മത്സരം നടത്താന്‍ തീരുമാനിച്ചത്‌. പരാജയപ്പെടുന്നയാള്‍ സ്വന്തം ചെവി മുറിക്കണമെന്നായിരുന്നു മത്സരത്തിന്റെ വ്യവസ്ഥ. സൈബിരിയയുടെ കിഴക്കു പടിഞ്ഞാറ്‌ പ്രദേശമായ കസ്‌ബാസിലായിരുന്നു മത്സരം നടന്നത്‌.

ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ പരാജയപ്പെട്ടയാള്‍ വിജയിച്ചയാളോട്‌ ഒരിക്കല്‍ കൂടി മത്സരം നടത്തുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ രണ്ടാമതും മത്സരം നടത്തുകയും ആദ്യം പരാജയപ്പെട്ടയാള്‍ വിജയിക്കുകയും ചെയ്‌തു. അങ്ങനെ രണ്ടാളും ഓരോ തവണയായി പരാജയപ്പെട്ട സ്ഥിതിക്ക്‌
രണ്ടാളും ശിക്ഷക്കര്‍ഹരാണെന്ന്‌ രണ്ടു പേരും കൂടി തീരുമാനിക്കുകയും രണ്ടാളുടെയും ചെവി മുറിക്കുകയുമാണുണ്ടായത്‌. ഒരാള്‍ അയാളുടെ ഇടതു ചെവി പൂര്‍ണമായും മുറിച്ചു. മറ്റെയാള്‍ പകുതിയും. മത്സരശേഷം രണ്ടാളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷമാണ്‌ പോലീസ്‌ സംഭവത്തെ കുറിച്ച്‌ അറിയുന്നത്‌. സംഭവത്തചന്റ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. രണ്ടു സൈബീരിയക്കാരും ശിക്ഷ അനുഭവിക്കേണ്ടി വരും. അപ്പോഴും സ്വയം ചെവി മുറിച്ചത്‌ ഒരു കുറ്റമാണോയെന്ന കാര്യത്തില്‍ പോലീസിന്‌ ഇപ്പോഴും സംശയമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.