You are Here : Home / Readers Choice

പേര് മാലാഖ; തൊഴില്‍ മോഷണം: ഇപ്പോള്‍ ജയിലില്‍

Text Size  

Story Dated: Friday, January 03, 2014 11:57 hrs EST

പേരും തൊഴിലും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടാകാറുണ്ടോ. ഒരു ബന്ധവുമില്ല എന്നായിരിക്കും ഏയ്‌ഞ്ചല്‍ മെസ നല്‍കുന്ന ഉത്തരം. അരിസോണയില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട അജ്ഞാതനായ മോഷ്‌ടാവാണ്‌ മെസ. മിക്കപ്പോഴും ആളുകള്‍ പലരും വീടിനുള്ളില്‍ ഈ കള്ളനെ കണ്ടെത്താറുണ്ട്‌. എന്നാല്‍ ഇയാളെ പിന്നീട്‌ നോക്കിയാല്‍ കാണാറില്ല. പെട്ടെന്ന്‌ അപ്രത്യക്ഷമാവും. എപ്പോഴും ഇയാളുടെ കൈയില്‍ ഒരു തോക്കും ഉണ്ടാകാറുണ്ട്‌. ഒരിക്കല്‍ താന്‍ മുറിയിലേക്ക്‌ കയറുമ്പോള്‍ അജ്ഞാതനായ ഒരാള്‍ അതില്‍ നിന്നും ഇറങ്ങിപ്പോകുന്നതായി കണ്ടു എന്ന്‌ അരിസോണക്കാരിയായ സ്‌ത്രീ പറഞ്ഞു. അവര്‍ നിലവിളിച്ചപ്പോഴേക്കും പിന്‍വശത്തെ വാതിലിലൂടെ അയാള്‍ പുറത്തേക്ക്‌ ഓടിപ്പോയത്രെ. എന്നാല്‍ നിലവിളി കേട്ട്‌ ഓടിയെത്തിയവര്‍ കയ്യിലൊരു തോക്കുമായി ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതായി പറഞ്ഞു. എന്തായാലും ഒടുവില്‍ അജ്ഞാത മോഷ്‌ടാവിനെ കണ്ടെത്തി. ഏയ്‌ഞ്ചല്‍ മെസ എന്ന 36 കാരനായിരുന്നു അത്‌. മാലാഖയുടെ പേരുള്ള മോഷ്‌ടാവ്‌. പിടിയിലായ മെസയെ അറസ്‌റ്റു ചെയ്‌തിരിക്കുകയാണ്‌. മോഷണം, പിടിച്ചുപറി, ഭവനഭേദനം, തോക്കു കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്‌. മയക്കു മരുന്ന്‌ ഉപയോഗമാണ്‌ മെസയുടെ ഈ പ്രവൃത്തിക്കു പിന്നിലെന്ന്‌ പോലീസ്‌ പറയുന്നു. എന്തായാലും മാലാഖ ഇപ്പോള്‍ സ്വര്‍ഗത്തിനു പകരം ജയിലിലാണു താമസം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.