You are Here : Home / Readers Choice

കാഡില്ലാക്‌ സി.റ്റി.എസ്‌ 'കാര്‍ ഓഫ്‌ ദ ഇയര്‍'

Text Size  

Story Dated: Thursday, January 02, 2014 09:34 hrs EST

മോട്ടോര്‍ ട്രെന്‍ഡ്‌ മാസിക അതിന്റെ 2014 ലെ കാര്‍ ഓഫ്‌ ദ ഇയര്‍ ആയി കാഡില്ലാകിന്റെ സി.റ്റി.എസിനെ തെരഞ്ഞെടുത്തു. ആറു വര്‍ഷത്തിനിടെ ഇത്‌ രണ്ടാമത്തെ തവണയാണ്‌ സി.റ്റി.എസ്‌ ഈ നേട്ടം കരസ്ഥമാക്കുന്നത്‌. സ.ിറ്റി.എസിന്റേതു മാത്രമായ ചില പ്രത്യേകതകളാണ്‌ ഇതിനെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന്‌ മോട്ടോര്‍ ട്രെന്‍ഡ്‌ പറഞ്ഞു. സുഗമമായ സവാരി നടത്താനുതകുന്ന വിധത്തിലുള്ള ബാലന്‍സും വളരെ എളുപ്പത്തില്‍ വഴങ്ങുന്ന ഹാന്‍ഡിലുമാണ്‌ കാഡില്ലാക്‌ സി.റ്റി. എസിനുള്ളത്‌. സിറ്റിഎസിന്റെ ഈ പ്രത്യേകതകള്‍ കൊണ്ട്‌ ഒരു ആഡംബര സെഡാന്‍ കാറിനൊപ്പമാണ്‌ ഇതിന്റെ സ്ഥാനമെന്നും അവര്‍ പറഞ്ഞു. 2014 ല്‍ സിറ്റിഎസ്‌ അതിന്റെ മോഡലില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌. 2012 ല്‍ സി.റ്റി.എസ്‌ ചൈനയിലെ ബെയ്‌ജിങില്‍ നടത്തിയ ഓട്ടോമൊബൈല്‍ ഷോ ലോകത്തെ ഏറ്റവും വലിയ വാഹന പ്രദര്‍ശന മേളയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More