You are Here : Home / Readers Choice

ഫോട്ടോയില്‍ പ്രേതത്തിന്റെ കൈ; പേടിച്ചുവിറച്ചു ബ്രിട്ടീഷ്‌ മോഡല്‍

Text Size  

Story Dated: Thursday, January 02, 2014 09:32 hrs EST

ബ്രിട്ടീഷ്‌ മോഡലും ടെലിവിഷന്‍ അവതാരകയുമായ പീച്ചസ്‌ ഗെല്‍ഡോഫ്‌ അടുത്തിടെ ഒരു ഫോട്ടോയെടുക്കുകയുണ്ടായി. അവരുടെ മകനോടൊന്നിച്ചായിരുന്നു ഫോട്ടോ. ഫോട്ടോയെടുത്തതിലല്ല അത്ഭുതം, അമ്മയുടെയും കുഞ്ഞിന്റെയും ചിത്രമാണെങ്കിലും അതില്‍ മറ്റൊരാള്‍ കൂടി കയറിപ്പറ്റിയിരുന്നു. ഒരു അജ്ഞാതന്റെ കൈ. ഗെല്‍ഡോഫിന്റെ
പിതാവും അയര്‍ലണ്ടിലെ ഗായകനും പാട്ടെഴുത്തുകാരനുമായ ബോബ്‌ ഗെല്‍ഡോഫ്‌ ആണ്‌ ആ ചിത്രത്തില്‍ ഒരു പ്രേതത്തിന്റെയാണെന്നു വിശ്വസിക്കുന്ന കൈ കണ്ടെത്തിയത്‌. ക്ലോസ്‌ അപ്പ്‌ ഷോട്ടിലുള്ളതായിരുന്നു ആ ഫോട്ടോ. ഒരു മാധ്യമപ്രവര്‍ത്തക കൂടിയാണ്‌ 24 കാരിയായ പീച്ചസ്‌ ഗെല്‍ഡോഫ്‌.

പീച്ചസിന്റെ വലതു ഷോള്‍ഡറില്‍ പിടിച്ചിരിക്കുന്ന രീതിയിലാണ്‌ കൈ കാണപ്പെട്ടത്‌. തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു പഴയ വീട്ടിലാണ്‌ ഗെല്‍ഡോഫിന്റെ താമസം. ഭര്‍ത്താവും രണ്ടു ചെറിയ കുട്ടികളുമാണവര്‍ക്കുള്ളത്‌. 100 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആ വീട്ടില്‍ താമസിച്ചിരുന്ന ആത്മഹത്യ ചെയ്‌ത ഏതോ സ്‌ത്രീയുടേതാണ്‌ ആ കൈകളെന്ന്‌ അവരുടെ ഭര്‍ത്താവ്‌ പറയുന്നു. അവരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്‌ ഇതാദ്യമായല്ല ഇത്തരത്തിലൊരു പ്രേതസാന്നിധ്യം അവര്‍ക്കനുഭവപ്പെടുന്നത്‌ എന്നാണ്‌. ഇതിനു മുമ്പും പല തവണയും ആ വീട്ടില്‍ ഒരു പ്രേതസാന്നിധ്യമുള്ളതായി അവര്‍ക്കനുഭവപ്പെട്ടിടടുണ്ടത്രേ. എന്നാല്‍ അവരുടെ ചില സുഹൃത്തുക്കള്‍ പറയുന്നത്‌ അത്‌ അവരുടെ കൈ തന്നെ ആയിരിക്കാമെന്നാണ്‌. എന്നാല്‍ അവര്‍ പറയുന്നത്‌ തന്റെയോ തന്റെ മകന്റെയോ കൈയല്ല അത്‌, മരണപ്പെട്ടുപോയ ഏതോ സ്‌ത്രീയുടേതാണ്‌ എന്നാണ്‌. ആ ആത്മാവ്‌ ചെറിയ കുട്ടികളെ ഇഷ്‌ടപ്പെടുന്നതാവാമെന്നും അവര്‍ പറയുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More