You are Here : Home / Readers Choice

സൌന്ദര്യം ഒട്ടകത്തെ തേടിയും എത്തി; വലിയവള്‍ ലോക സുന്ദരി

Text Size  

Story Dated: Monday, December 30, 2013 12:50 hrs EST

സൌന്ദര്യ മത്സരങ്ങള്‍ മനുഷ്യനു വേണ്ടി മാത്രമുള്ളതാണെന്നു കരുതുന്നവര്‍ക്കായി ഇതാ ഒരു കൌതുക സൌന്ദര്യ മത്സര കാഴ്ച. ഗള്‍ഫിലാണ് സംഭവം. ഇവിടുത്തെ സുന്ദരും സുന്ദരിയും മനുഷ്യരൊന്നുമല്ല, ഒട്ടകങ്ങളാണ്.
യുഎഇയിലെ അല്‍ ദഫ്റ ആഘോഷത്തോടുബന്ധിച്ചായിരുന്നു ഈ അപൂര്‍വ്വ സൌന്ദര്യമത്സരം. അത്സരത്തില്‍ ആയിരക്കണക്കിനു ഒട്ടകങ്ങളാണ് പങ്കെടുത്തത്. തലയുടെ വലിപ്പത്തിന്റയും കഴുത്തിന്റെ നീളത്തിന്റയും അടിസ്ഥാത്തില്‍ വിവിധ ഇങ്ങളിലായി തിരിച്ചായിരുന്നു മത്സരം.
ഏതാണോ വലിയ ഒട്ടകം അതിയൊണ് ഏറ്റവും കൂടുതല്‍ സുന്ദരായി കണക്കാക്കിയത്. പെരുമാറ്റത്തിനും പ്രത്യേക സമ്മാമുണ്ടായിരുന്നു. അധികാരികള്‍ നിയമിച്ച ഒരു പ്രത്യേക കമ്മിറ്റിയാണ് മികച്ച ഒട്ടകത്തിനെ തിരഞ്ഞെടുത്തത്. ഒട്ടകങ്ങളെ എല്ലാത്തിയും ഒന്നിച്ച് നിര്‍ത്തിയ ശേഷമാണ് വിജയിയാരെന്ന് കണക്കാക്കാക്കിയത്. യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരുപാടാളുകള്‍ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമായി തങ്ങളുടെ ഒട്ടകങ്ങളെയും കൊണ്ട് ഇവിടെയെത്താറുണ്ട്. ലക്ഷക്കണക്കിന് പൌണ്ട് വില മതിക്കുന്ന സമ്മാങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഒട്ടകത്തിന്റെ ഉടമക്ക് കാറും സമ്മാമായി ലഭിക്കും. അല്‍ ദഫ്റ ആഘോഷത്തോടുബന്ധിച്ച് ഒട്ടക ഓട്ടവും സംഘടിപ്പിക്കാറുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More