You are Here : Home / Readers Choice

സഹപാഠിയുടെ കവിളില്‍ ചുംബിച്ച ആറ് വയസ്സുക്കാരനെ സസ്‌പെന്റു ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 11, 2013 08:54 hrs EST

കൊളറാഡൊ: ക്ലാസ്സില്‍ തൊട്ടടുത്തിരിക്കുന്ന കളികൂട്ടുകാരിയുടെ കവിളില്‍ ചുംബിച്ചതിനു ഇത്രയും വില കൊടുക്കേണ്ടി വരുമെന്ന് ഒരിക്കല്‍ പോലും പിഞ്ചു മനസ്സില്‍ കരുതിയിരുന്നില്ല. കാനന്‍ സിറ്റി സ്‌ക്കൂള്‍ അധികൃതരാണ് ആറു വയസ്സുക്കാരനെ പെണ്‍കുട്ടിയെ ചുംബിച്ചതിന് ലൈംഗീക പീഡന കുറ്റം ചുമത്തി ഡിസംബര്‍ 9 തിങ്കളാഴ്ച സ്‌ക്കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്ത വിവരം പുറത്തുവിട്ടത്. ഇതിന് മുന്‍പും ഇതുപോലെ സംഭവിച്ചിരുന്നുവെന്നു, എന്നാല്‍ പെണ്‍കുട്ടി അതിന് എതിര്‍പ്പൊന്നും രേഖപ്പെടുത്തിയിരുന്നില്ലെന്നും ആറുവയസ്സുക്കാരന്റെ മാതാവ് ടി.വി.ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആവര്‍ത്തിച്ചു സ്‌ക്കൂള്‍ പോളിസി ലംഘിച്ചതിനാണ് ആണ്‍കുട്ടിയെ ശിക്ഷിച്ചതെന്നും, ഇതില്‍നിന്ന് ഒരു പാഠം ഉള്‍കൊണ്ടു സ്വഭാവത്തില്‍ മാറ്റം വരുത്തുമെന്നാണ് വിശ്വസിക്കുന്നതെന്നും സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞത്. ചെറിയ കുട്ടികള്‍ക്കാണെങ്കിലും പരസ്യമായി ചുംബനം നല്‍കിയാല്‍ ശിക്ഷ ലഭിക്കുമെന്നാണ് ഈ സംഭവം ചൂണ്ടികാണിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More