You are Here : Home / Readers Choice

കാറു വാങ്ങാന്‍ വൃഷണം വിറ്റു; 35000 ഡോളറിന്

Text Size  

Story Dated: Friday, December 06, 2013 12:40 hrs EST

പണത്തിന്റെ ആവശ്യത്തിനായി ആളുകള്‍ വൃക്ക വിറ്റു എന്നത്‌ അടുത്തിടെയായി കേട്ടു വരുന്ന വാര്‍ത്തയാണ്‌. ഒരു വൃക്കയില്ലെങ്കിലും ജീവിക്കാം എന്നതു കൊണ്ട്‌ ധാരാളം ആളുകള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നുണ്ട്‌. എന്നാല്‍ പണത്തിനായി അതിലും വിലമതിക്കുന്ന അവയവവും ആളുകള്‍ വില്‍ക്കും എന്നതാണ്‌ സത്യം. പണത്തിന്റെ ആവശ്യം വന്നപ്പോള്‍ വൃഷണം വിറ്റ ഒരു വ്യക്തിയുണ്ട്‌.
മാര്‍ക്ക്‌ പരീസി എന്ന അമേരിക്കക്കാരനാണ്‌ പണത്തിന്‌ ആവശ്യം വന്നപ്പോള്‍ വൃഷണം വിറ്റത്‌. എന്തിനാണ്‌ ഇദ്ദേഹത്തിന്‌ പണം എന്നതാണ്‌ കൂടുതല്‍ രസകരം. കാറു വാങ്ങിക്കാനായാണ്‌ മാര്‍ക്ക്‌ വൃഷണം വിറ്റത്‌. 35000 ഡോളറിനാണ്‌ കച്ചവടം നടന്നത്‌. തന്റെ സ്വപ്‌ന വാഹനമായ നിസ്സാന്‍ 370 കാറാണ്‌ ഈ പണം കൊണ്ട്‌ മാര്‍ക്ക്‌ വാങ്ങാന്‍ പോകുന്നത്‌. തന്റെ ഇടതു വൃഷണമാണ്‌ ഇതിനായി അദ്ദേഹം വിറ്റത്‌. വൈദ്യശാസ്‌ത്രരംഗത്ത്‌ ഗവേഷണത്തിനായാണ്‌ ഇദ്ദേഹം വൃഷണങ്ങള്‍ നല്‍കിയത്‌. യുഎസ്‌ ടിവി ഷോയിലൂടെയാണ്‌ തന്റെ വൃഷണങ്ങള്‍ വില്‍ക്കുന്ന കാര്യം മാര്‍ക്ക്‌ അറിയിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More