You are Here : Home / Readers Choice

രണ്ടു കൊച്ചുമക്കള്‍ ഉള്‍പ്പെടെ മൂന്നുപേരെ തോക്കിനിരയാക്കി മുത്തച്ഛന്‍ ജീവനൊടുക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 05, 2013 06:33 hrs EST

അര്‍ക്കന്‍സാസ് : നാലുമാസം പ്രായമുള്ള കൊച്ചുമകനേയും, നാലുവയസ്സുള്ള കൊച്ചു മകളേയും കുഞ്ഞുങ്ങളുടെ മാതാവായ മകളുടെ ബോയ്ഫ്രണ്ടിനേയും തോക്കിനിരയാക്കി മുത്തച്ഛന്‍ ടിം ആഡംസ് സ്വയം വെടിവെച്ചു ജീവനൊടുക്കിയ സംഭവം ഡിസംബര്‍ 3ന് ചൊവ്വാഴ്ച്ച അര്‍ക്കന്‍സാസില്‍ ഫോര്‍ഡ് കൗണ്ടി ഷെറിഫ് റോണ്‍ ബ്രൗണാണ് ഈ വിവരം പത്രങ്ങള്‍ക്ക് നല്‍കിയത്. ചൊവ്വാഴ്ച(ഡിസംബര്‍ 3) ഉച്ചകഴിഞ്ഞ് ബോയ്ഫ്രണ്ടിനേയും കുഞ്ഞുങ്ങളേയും കൂട്ടി കാറില്‍ വീട്ടുമുറ്റത്ത് എത്തിയ ഉടനെ തോക്കുമായി പുറത്തുവന്ന ടിം ആഡംസ് ആദ്യം ബോയ്ഫ്രണ്ടിനേയും, തുടര്‍ന്ന് പിന്‍ സീറ്റില്‍ ഇരുന്നിരുന്ന 4മാസമുള്ള കുഞ്ഞിനെയും വെടിവെച്ച് കൊലപ്പെടുത്തുകായിരുന്നു.

 

കാറിന്റെ പിന്‍സീറ്റില്‍ രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന 4 മാസമുള്ള പിഞ്ചുപൈതലിനേയും എടുത്ത് വീട്ടിനകത്തേക്ക് ഓടി കയറിയ മകളുടെ നേര്‍ക്ക് ടിം ആഡംസ് വെടിയുതിര്‍ത്തുവെങ്കിലും തെന്നി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മടങ്ങി വന്ന ടിം ആഡംസ് 4 വയസ്സുള്ള മകള്‍ക്ക് നേരേയും വെടിയുതിര്‍ത്തു. ഉച്ചതിരിഞ്ഞു 3 മണിയോടെ വിവരം ലഭിച്ചതനുസരിച്ച് വീടിനു പുറകില്‍ വന്‍സന്നാഹത്തോടെ എത്തിചേര്‍ന്നു. ഫോണ്‍ ചെയ്യുകയായിരുന്ന ടിം പോലീസിനെ കണ്ട ഉടനെ തോക്കെടുത്ത് സ്വയം വെടിവെക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ നാലുപേരും കൊല്ലുപ്പെട്ടിരുന്നു. വെടിവെപ്പിന് ടിം ആഡംസിനെ പ്രേരിപ്പിച്ചത് എന്തായിരുന്നു എന്ന് വ്യക്തമല്ല. ടീമിന്റെ പേരില്‍ യാതൊരു ക്രിമിനല്‍ റെക്കോര്‍ഡോ, അറസ്റ്റോ ഉണ്ടായിട്ടില്ലെന്ന് ഷെറിഫ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More