You are Here : Home / Readers Choice

മോഷ്‌ടാക്കള്‍ ജാഗ്രതൈ: ഇര്‍വിന്‍ ഇവിടുണ്ട്‌

Text Size  

Story Dated: Tuesday, November 12, 2013 02:16 hrs UTC

കാലിഫോര്‍ണിയ: വീട്‌ കുത്തിത്തുറന്ന്‌ മോഷ്‌ടിക്കാനിറങ്ങുന്നവര്‍ക്ക്‌ ഒരു കാര്യം സൂക്ഷിക്കുക. മോഷ്‌ടിക്കുന്നതൊക്കെ കൊള്ളാം. അതു പക്ഷേ ഒരിക്കലും ഇര്‍വിന്റെ വീട്ടില്‍ നിന്നു വേണ്ട. കാരണം അവരുടെ വീട്ടില്‍ മോഷ്‌ടിക്കാന്‍ കയറുക അത്ര എളുപ്പമുള്ള കാര്യമല്ല.

രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ പോലും കള്ളന്‍മാര്‍ക്കെതിരെ മുന്‍കരുതലെടുക്കുന്ന ആളാണ്‌ ഇര്‍വിന്‍. ബെഡിനടിയില്‍ ആയുധം കരുതിയിട്ടേ ഇര്‍വിന്‍ ഉറങ്ങാന്‍ കിടക്കാറുള്ളൂ. കാലിഫോര്‍ണിയയിലെ ഹെമറ്റിലുള്ള റോബിന്‍ ഇര്‍വിന്‍ എന്ന സ്‌ത്രീ രണ്ടാളുകളെ ഇത്തരത്തില്‍ പാഠം പഠിപ്പിക്കുകയും ചെയ്‌തു. മോഷ്‌ടിക്കാനെത്തിയ കള്ളന്‍മാര്‍ ഇര്‍വിന്‍ കിടന്ന വാതിലിന്റെ ജനലിലൂടെ നോക്കിയപ്പോള്‍ ഇര്‍വിന്‍ അകത്ത്‌ ഉറങ്ങുകയായിരുന്നു. എന്നാല്‍ അവരുടെ കയ്യിലുണ്ടായിരുന്ന വാച്ച്‌ മോഷ്‌ടിക്കാന്‍ മോഷ്‌ടാക്കളില്‍ ഒരുവന്‍ ശ്രമിച്ചപ്പോഴാണ്‌ കളി കാര്യമായത്‌. അലറിവിളിച്ചു കൊണ്ട്‌ ചാടിയെണീറ്റ റോബിന്‍ ആദ്യം പരിഭ്രമിച്ചുവെങ്കിലും പെട്ടെന്നു തന്നെ ബെഡിനടിയില്‍ നിന്നും തന്റെ ആയുധമെടുത്ത്‌ അവര്‍ക്കു നേരെ ചാടി വീഴുകയയിരുന്നു. താന്‍ വിചാരിച്ചതു പോലെ തന്നെ കൊടുക്കാന്‍ കഴിഞ്ഞു എന്നാണ്‌ സംഭവത്തോക്കുറിച്ച്‌ ഇവര്‍ പറയുന്നത്‌. ഇര്‍വിന്‍ പോലീസിനെ വിളിക്കുമ്പോഴേക്കും രണ്ടാളും ഓടിപ്പോയിരുന്നു. എന്നാല്‍ ഒരാളെ പിന്നീട്‌ സമീപത്തുള്ള കാട്ടില്‍ നിന്നും കണ്ടെത്തി. ഇനി തന്റെ വീട്ടില്‍ കയറി മോഷ്‌ടിക്കാന്‍ ശ്രമിക്കുന്നവരാരും പുറത്തേക്കു പോവില്ലെന്ന്‌ കത്തി കാണിച്ചു കൊണ്ട്‌ ഇര്‍വിന്‍ പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.