You are Here : Home / Readers Choice

സൈ വീണ്ടും: ഗന്നം സ്റ്റൈലിനു പിന്നാലെ റെക്കോര്‍ഡ്‌ ഭേദിച്ച്‌ ജന്റില്‍മാന്‍

Text Size  

Story Dated: Sunday, November 10, 2013 11:45 hrs EST

ന്യൂയോര്‍ക്ക്‌: റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ 'സൈ' വീണ്ടും. 2012 ല്‍ യൂ ട്യൂബില്‍ വന്‍ഹിറ്റായ 'ഗന്നം സ്റ്റൈലി'നു പിന്നാലെയെത്തിയ സൈയുടെ 'ജന്റില്‍മാന്‍' എന്ന മ്യൂസിക്‌ വീഡിയോ ഇതുവരെ യൂട്യൂബില്‍ കണ്ടത്‌ 573 കോടി തവണ.

സൗത്ത്‌ കൊറിയയിലെ പോപ്പ്‌ ഗായകനാണ്‌ സൈ. ഗന്നം സ്റ്റൈലിന്റെ റെക്കോര്‍ഡ്‌ 100 കോടിയായിരുന്നു. അതു തന്നെ യൂ ട്യൂബിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു. ആദ്യമായായിരുന്നു യൂ ട്യൂബില്‍ അത്രയും തവണ ഒരു വീഡിയോ കാണപ്പെട്ടത്‌. എന്നാല്‍ ജന്റില്‍മാന്‍ ഇതിനെയും തോല്‍പ്പിച്ചിരിക്കുകയാണ്‌. യൂട്യൂബില്‍ ഒരു സമയം ഏറ്റവും കൂടുതല്‍ കാണപ്പെട്ട വീഡിയോ എന്ന നിലയിലും ജന്റില്‍മാന്‍ 7ാം സ്ഥാനത്തുണ്ട്‌. ഈ വര്‍ഷം അവസാനം ആകുമ്പോഴേക്കും ഇത്‌ 600

കോടി കടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അതോടെ യൂട്യൂബില്‍ ഒരു സമയം ഏറ്റവും കൂടുതല്‍ കാണപ്പെട്ട വീഡിയോ എന്ന നിലയിലും ഇത്‌ 5ാം സ്ഥാനത്തെത്തും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More