You are Here : Home / Readers Choice

ടൈഗര്‍ സ്രാവിന്റെ ആക്രമണം- രോഹിത് ഭണ്ഡാരി കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, December 04, 2017 12:10 hrs UTC

ന്യൂയോര്‍ക്ക്: മന്‍ഹാട്ടന്‍ പ്രൈവറ്റ് ഇക്വിറ്റി ഡയറക്ടറും, ഇന്ത്യന്‍ വംശജയുമായ രോഹിത് ഭണ്ഡാരി(49) വെള്ളത്തില്‍ ഡൈവിംഗ് നടത്തുന്നതിനിടെ വമ്പന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പതിനെട്ടു അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ അടങ്ങുന്ന സംഘം കോസ്റ്ററിക്കോയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്ന രോഹിത് നവംബര്‍ 28ന് ഡൈവിംഗ് പരിശീലനകനോടൊപ്പമായിരുന്നു വെള്ളത്തിലേക്ക് ഇറങ്ങിയത്. ടൈഗര്‍ ഷാര്‍ക്ക് വിഭാഗത്തില്‍പെട്ട സ്രാവ് പെട്ടെന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. വിവിധയിനം സ്രാവുകളുടെ സങ്കേതമാണ് കൊക്കോസ് ഐലന്റിലെ നാഷ്ണല്‍ പാര്‍ക്ക്. രോഹിതയെ രക്ഷിക്കുന്നതിന് ശ്രമിച്ച പരിശീലകനും സ്രാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റുവെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കാലിന് ഗുരുതരമായി പരിക്കേറ്റ രോഹിതയെ വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തി പുറത്തെടുത്തുവെങ്കിലും രക്തം വാര്‍ന്നു പോയതിനാല്‍ മരണമടയുകയായിരുന്നുവെന്ന് കോസ്റ്ററിക്ക പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അപ്പര്‍ ഈസ്റ്റ് സൈഡില്‍ താമസിച്ചിരുന്ന ഭണ്ഡാരി മന്‍ഹാട്ടന്‍ചാരിറ്റി സര്‍ക്യൂട്ട് സ്ഥിരസാന്നിധ്യമായിരുന്നു. മംഗലാപുരം സ്വദേശിയായ ഭണ്ഡാരി 2013 മുതല്‍ കോമേഴ്‌സ് സെക്രട്ടറി വില്‍മ്പര്‍ റോസ്സിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ഫേമില്‍ ജീവനക്കാരിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.