You are Here : Home / Readers Choice

കാനഡയില്‍ വാഹനാപകടം മലയാളി അദ്ധ്യാപകന്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 02, 2017 05:02 hrs EST

ബ്രാംപ്ടന്‍ (ഒന്റോറിയൊ): ബ്രാംപ്ടന്‍ സെന്റ് ജോണ്‍ ബോസ്‌കോ എലിമെന്ററി സ്‌കൂള്‍ അദ്ധ്യാപകനും മലയാളിയുമായ ലിയൊ അബ്രഹാം (42) നവംബര്‍ 30 വ്യാഴാഴ്ച ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മെയ് ഫീല്‍ഡ് റോഡില്‍ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ നിയന്ത്രണം വിട്ട എസ് യു വി എതിരെ വന്നിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ലിയൊ അബ്രഹാം സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഡഫ്രീന്‍ പീല്‍ ഡിസ്ട്രിക്റ്റ് കാത്തലിക്ക് സ്‌കൂള്‍ ബോര്‍ഡ് സ്‌പോക്ക് പേര്‍സന്‍ ബ്രൂസ് കാബല്‍ ലിയൊ അബ്രഹാമിന്റെ ആകസ്മിക മരണം വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ഒരു പോലെ ദുഃഖത്തിലാഴ്ത്തിയതായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 2000 മുതല്‍ അദ്ധ്യാപ സേവനത്തിലായിരുന്ന അബ്രഹാം 2002 ലാണ് ബോസ്‌കോ സ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നത്.

 

നാല് വയസ്സുമുതല്‍ 8 വയസ്സുവരെയുള്ള നാല് ആണ്‍കുട്ടികളും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബത്തെ സഹായിക്കുന്നത് അമ്പതിനായിരം ഡോളറിന്റെ ഫണ്ട് രൂപീകരിക്കുന്നതിന് Go Fund Me Leo Abraham എന്ന വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.