You are Here : Home / Readers Choice

ഭവന രഹിതർക്ക് അഭയം നൽകിയതിന് പള്ളിക്ക് 12,000 ഡോളർ ഫൈൻ !

Text Size  

Story Dated: Wednesday, December 07, 2016 01:37 hrs UTC

മേരിലാന്റ് ∙ തലചായ്ക്കുവാൻ ഇടമില്ലാതെ അലഞ്ഞുനടന്ന ഭവന രഹിതർക്ക് അഭയം നൽകിയ പള്ളിക്ക് 12,000 ഡോളർ മേരിലാന്റ് കൗണ്ടി അധികൃതർ പിഴചുമത്തി. മേരിലാന്റ് പറ്റപ്സ്കോ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ച് വികാരി റെവ. കേറ്റി ഗ്രോവ് തലചായ്ക്കാൻ ഇടമില്ലാതെ പ്രതികൂല കാലാവസ്ഥയിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരു സംഘം ആളുകൾക്ക് പള്ളിയിൽ അഭയം നൽകുവാൻ തയ്യാറായതാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. പള്ളിയിൽ താമസിച്ചവർ അടുത്ത വീട്ടിലെ താമസക്കാർക്ക് തലവേദനയായി. ഇവരുടെ അതിർത്തിക്കുള്ളിൽ നിന്നിരുന്ന ഒരു ചെടി, ഭവന രഹിതർ മലമൂത്രവിസർജ്ജനം നടത്തുക വഴി ഉണങ്ങിപോയതായി കൗണ്ടി അധികൃതർക്ക് പരാതി നൽകി. കൗണ്ടി അധികൃതർ നടത്തിയ പരിശോധനയിൽ ഭവന രഹിതർക്ക് അഭയം നൽകുന്നതിനോ, താമസിപ്പിക്കുന്നതിനോ പള്ളിക്ക് പെർമിറ്റ് ഇല്ല എന്ന് കണ്ടെത്തുകയും ഇതിനെ തുടർന്ന് 12,000 ഡോളർ പിഴ ചുമത്തുകയും ചെയ്തു.

 

 

അശരണരേയും അനാഥരേയും സംരക്ഷിക്കേണ്ടത് ക്രൈസ്തവ ധർമ്മത്തിന്റെ ഭാഗമാണെന്നും ഈ ഉത്തരവാദിത്വം നിറവേറ്റിയതാണോ തങ്ങളുടെ കുറ്റം എന്നുമാണ് ചർച്ച് വികാരി റവ. കേറ്റി ഗ്രോവറിന്റെ ദുഃഖം. ഭവനരഹിതരെ താമസിപ്പിക്കുന്നതിന് കൗണ്ടി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അനാരോഗ്യകരമായ ചുറ്റുപാടിൽ താമസിപ്പിക്കുവാൻ അനുവാദമില്ലെന്നും കൗണ്ടി അധികൃതർ പറയുന്നു. അഭയാർത്ഥികളെ പുറത്താക്കുന്നതിനോ, ഫൈൻ അടയ്ക്കുന്നതിനോ ഡിസംബർ 18 വരെ കൗണ്ടി സമയം നൽകിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.