You are Here : Home / Readers Choice

ട്രംപ് വിജയിക്കുമെന്ന പ്രവചനവുമായി മർക്കട കുമാരൻ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 05, 2016 06:45 hrs EDT

ഡാലസ് ∙ ആവേശം വാനോളം ഉയർത്തി, പ്രവചനാതീതമായി മുന്നേറുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകൾ അവശേഷിക്കെ, അർത്ഥ ശങ്കയ്ക്കിടയില്ലാതെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് വിജയിക്കുമെന്ന് ചൈനയിൽ നിന്നുളള വിഐപി മർക്കട കുമാരൻ നടത്തിയിരിക്കുന്ന പ്രവചനം കൗതുകത്തോടൊപ്പം തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തുകയും ചെയ്തു. കുരങ്ങ് എന്ന് കേൾക്കുമ്പോൾ നിസാരാണെന്നു പരിഗണിക്കപ്പെടേണ്ടവനല്ല ഈ മർക്കട കുമാരൻ. ചരിത്ര താളുകളിൽ നിറവേറ്റപ്പെട്ട നിരവധി പ്രചനങ്ങളാണ് ഈ കുരങ്ങന്റെ പേരിൽ ലിഖിതപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം സമ്മറിൽ നടന്ന യൂറോപ്യൻ ഫുട്ബോളിൽ ഫൈനൽ മത്സരത്തിനു മുമ്പ് ഫുട്ബോളിൽ അതികായകരായ ഫ്രാൻസിനെ പരാജയപ്പെടുത്തി പോർച്ചുഗൽ വിജയിക്കുമെന്ന് നടത്തിയ പ്രവചനം നിറവേറിയത് കുരങ്ങനെ വിഐപി നിരയിലേക്ക് ഉയർത്തിയിരുന്നു.

 

അമേരിക്കൻ പ്രസിഡന്റ് ആരാകുമെന്ന് തീരുമാനിക്കുന്നതിന് ട്രംപിന്റേയും ഹിലറിയുടേയും രണ്ടു ചിത്രങ്ങളാണ് കുരങ്ങിനു മുമ്പിൽ പ്രദർശിപ്പിച്ചത്. വിജയിയെ ചൂണ്ടിക്കാണിക്കാൻ നിർദ്ദേശം ലഭിച്ച കുരങ്ങു നേരെ നടന്നു നീങ്ങിയത് ട്രംപിന്റെ ചിത്രത്തിനടുത്തേയ്ക്കായിരുന്നു. മാത്രമല്ല ട്രംപിന്റെ ചിത്രത്തിൽ മുത്തമിട്ടാണ് മടങ്ങിയത്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമായി കാണാൻ കഴിയുകയില്ല. കുരങ്ങനെ കൂടാതെ മറ്റു പലരുടേയും പ്രവചനങ്ങൾ ട്രംപിനനുകൂലമാണ്. ഈ പ്രവചനങ്ങളെല്ലാം ശരിയാണോ എന്ന് അറിയണമെങ്കിൽ ചുരുങ്ങിയ ചില മണിക്കൂറുകൾ കൂടെ കാത്തിരിക്കേണ്ടി വരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.