You are Here : Home / Readers Choice

രേവതി ബാലകൃഷ്ണന് ഒബാമയുടെ അംഗീകാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 11, 2016 08:16 hrs EDT

ഓസ്റ്റിൻ ∙ ഇന്ത്യൻ അമേരിക്കൻ എലിമെന്ററി ടീച്ചർ രേവതി ബാലകൃഷ്ണന് ൈവറ്റ് ഹൗസിൽ പ്രസിഡന്റ് ഒബാമയുടെ അഭിനന്ദനം. സ്റ്റേറ്റ് ടീച്ചേഴ്സ് ഓഫ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട 56 പേരിൽ ഉൾപ്പെട്ട രേവതി ബാലകൃഷ്ണൻ ഓസ്റ്റിൻ പാറ്റ്സി സോമർ എലിമെന്ററി സ്കൂൾ അധ്യാപികയാണ്. ടെക്സാസ് കൗൺസിൽ ഓഫ് ചീഫ് സ്റ്റേറ്റ് സ്കൂൾ ഓഫിസേഴ്സ്, നാഷണൽ ടീച്ചർ ഓഫ് ഇയർ പ്രോഗ്രാമിന്റെ ഭാഗമായാണ് അമ്പത്തിയാറ് അധ്യാപകരെ തിരഞ്ഞെടുത്തത്.

 

രേവതി ബാലകൃഷ്ണന് ഇത് കൂടാതെ നിരവധി അംഗീകാരങ്ങൾ അധ്യാപിക എന്ന നിലയിൽ ലഭിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്, നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും യഥാക്രമം ബിരുദവും, ബിരുദാനന്തരബിരുദവും രേവതി ടീച്ചർ കരസ്ഥമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.