You are Here : Home / Readers Choice

പവര്‍ബോള്‍ ലോട്ടറിയുടെ 429.6 മില്യണ്‍ ഡോളര്‍ ന്യൂജേഴ്‌സിയില്‍ വിറ്റ ടിക്കറ്റിന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, May 09, 2016 07:51 hrs EDT

ന്യൂജേഴ്‌സി: പവര്‍ബോള്‍ ലോട്ടറിയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഏഴാമത്തെ സമ്മാന തുകയായ 429.6 മില്യണ്‍ ഡോളര്‍ ലഭിച്ചത് ന്യൂജേഴ്‌സിയില്‍ വിറ്റ ടിക്കറ്റിന്! ന്യൂജേഴ്‌സി ട്രന്റണ്‍ സെവന്‍ ഇലവനില്‍ വിറ്റ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. കഴിഞ്ഞ പത്തുവര്‍ഷമായ സെവന്‍ ഇലവന്‍ സ്റ്റോര്‍ നടത്തിയിരുന്ന ആന്‍്ഡ്രിയ ഷിന് ആദ്യമായാണ് ഇങ്ങനെയൊരു സമ്മാന ടിക്കറ്റ് വില്‍ക്കുവാന്‍ ഭാഗ്യം ലഭിച്ചതെന്ന് ഇവര്‍ പറഞ്ഞു. ന്യൂജേഴ്‌സി സ്റ്റേറ്റ് ലോട്ടറി അധികൃതര്‍ ഇന്ന്(മെയ് 8 ഞായര്‍) ഔദ്യോഗീകമായി പ്രഖ്യാപിച്ചതാണിത്. സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍ 25 66 44 526 ആണെങ്കിലും, ഇതുവരെ ആരും അവകാശവാദമുന്നയിച്ചു മുന്നോട്ടു വന്നിട്ടില്ല. ലോക്തതിലെ ഏറ്റവും വലിയ പവര്‍ബോള്‍ ലോട്ടറി സമ്മാനതുക 1.586 ബില്യണ്‍ ഡോളറായിരുന്നു. 2016 ജനുവരി 16 ന് അമേരിക്കയില്‍ നടന്ന ഈ ലോട്ടറി തുക മൂന്നു പേരാണ് പങ്കിട്ടെടുത്തത്. യു.എസ്. ലോട്ടറീസുമായുള്ള കരാറില്‍ മള്‍ട്ടിസ്‌റ്റേറ്റ് ലോട്ടറി അ്‌സ്സോസിയേഷന്‍ അമേരിക്കയിലെ 44 സംസ്ഥാനങ്ങളിലും, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, പുനെട്ടൊറിക്കൊ, യു.എസ്.വെര്‍ജിന്‍ ഐലന്റ് എന്നിവിടങ്ങളിലാണ് പവര്‍ ബോള്‍ ലോട്ടറി നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More