You are Here : Home / Readers Choice

കാബിനറ്റ് 50 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യുമെന്ന് ഹില്ലരി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 27, 2016 10:50 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു കാബിനറ്റ് രൂപീകരിക്കുവാന്‍ അവസരം ലഭിച്ചാല്‍ 50 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യുമെന്ന് ഹില്ലരി ക്ലിന്റന്‍ വ്യക്തമാക്കി. ഏപ്രില്‍ 25 തിങ്കളാഴ്ച റെയ്ച്ചല്‍ മെഡോയുമായി നടത്തിയ അഭിമുഖത്തിലാണ് ക്ലിന്റന്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. കാനഡ പ്രധാനമന്ത്രി തിരഞ്ഞെടുപ്പാണ് മുമ്പ് നല്‍കിയ വാഗ്ദാനം പാലിച്ചത് കാമ്പനറ്റില്‍ 50 ശതമാനം സ്്ത്രീകളെ ഉള്‍പ്പെടുത്തിയാണല്ലോ എന്ന് ചോദ്യത്തിന് ഞാന്‍ രൂപീകരിക്കുന്ന കാബിനറ്റില്‍ അമേരിക്കന്‍ രാഷ്ട്രത്തിന്റെ ആകമാന പ്രതിച്ഛായ ദര്‍ശിക്കാം എന്നാണ് ഹില്ലരി പ്രതികരിച്ചത്. ഹില്ലരിയുടെ വാഗ്ദാനം സ്ത്രീ വോട്ടര്‍മാരെ കൂടുതല്‍ സ്വാധീനിക്കാനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. റിപ്പബ്ലിക്കന്‍ ഫ്രണ്ട് റണ്ണര്‍ സ്ത്രീകളോട് കര്‍ശന നിലപാട് സ്വീകരിച്ച ട്രംബിനോടുള്ള സ്ത്രീകളുടെ വിരോധം മുതലെടുക്കുവാന്‍ കൂടിയാണ് ഹില്ലരി ശ്രമിക്കുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ഇന്ന്്(ഏപ്രില്‍ 26ന്)നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ അഞ്ചിലും ട്രംബ് വന്‍വിജയം കരസ്ഥമാക്കിയപ്പോള്‍ ഹില്ലരി നാലുസംസ്ഥാനങ്ങളിലാണ് വിജയിച്ചത്്. രാഷ്ട്രീയ പ്രതിയോഗികളെപ്പോലും അമ്പരിപ്പിച്ചു ട്രംമ്പ് നേടിയ വിജയം റിപ്പബ്ലിക്കന്‍ നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കയാണ്. ട്രംമ്പിന്റെ ജനപിന്തുണ വര്‍ദ്ധിച്ചു വരുന്നു എന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമായി അംഗീകരിക്കേണ്ടിവന്നിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.