You are Here : Home / Readers Choice

പാര്‍ട്ടി നേതൃത്വം അപമര്യാദയായിട്ടാണ് പെരുമാറുന്നതെന്ന് ട്രംമ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 30, 2016 08:10 hrs EDT

മില്‍വാക്കി: റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുന്ന സ്ഥാനാര്‍ത്ഥിയെ യാതൊരു കാരണവശാലും പിന്തുണയ്ക്കുകയില്ലെന്ന ഡൊണാള്‍ഡ് ട്രംമ്പ് വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള ട്രംബിനെതിരെ പാര്‍ട്ടിയില്‍ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ട്രംമ്പി തന്റെ അഭിപ്രായം പരസ്യമായി പ്രഖ്യാപിച്ചത്. മാര്‍ച്ച് 29 ചൊവ്വാഴ്ച വൈകീട്ട് മില്‍വാക്കിയില്‍ സിഎന്‍എന്‍ സംഘടിപ്പിച്ച ടൗണ്‍ഹാള്‍ മീറ്റിംഗിള്‍ മോഡറേറ്റര്‍ കൂപ്പറുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ട്രംമ്പ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം തന്നോട് അപമര്യാദയായിട്ടാണ് പെരുമാറുന്നതെന്ന് ട്രംമ്പ് കുറ്റപ്പെടുത്തി. ക്ലീവ്‌ലാന്റില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കണ്‍വന്‍ഷനില്‍ ട്രംബിന് നോമിനേഷന്‍ ലഭിക്കുകയാണെങ്കില്‍ പിന്താങ്ങുമോ എന്ന ചോദ്യത്തിന് ട്രെഡ് ക്രൂസ് നിഷേഥാത്മക മറുപടി നല്‍കിയപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയായ ജോണ്‍ കെയ്‌സ് അനുകൂലനിലപാടാണ് സ്വീകരിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനേഷനാവശ്യമായ ഡലിഗേറ്റുകളെ ട്രംമ്പിന് ലഭിക്കുന്നതിനുള്ള സാധ്യത വിരളമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നാഷ്ണല്‍ കണ്‍വന്‍ഷന്‍ ട്രംമ്പിന് പകരം മറ്റൊരാളെ കണ്ടെത്തുന്നതിനുള്ള സാധ്യത തള്ളികളയാനാകില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More