You are Here : Home / Readers Choice

പ്രമുഖരായ അമ്പതു നേതാക്കളില്‍ നിക്കി ഹേലി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 26, 2016 09:02 hrs EDT

സൗത്ത് കരോളിന: മാര്‍ച്ച് 24ന് ഫോര്‍ച്യൂണ്‍ മാഗസിന്‍ പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും പ്രമുഖരായ അമ്പതു നേതാക്കളില്‍ ഇന്ത്യന്‍ വംശജയും സൗത്ത് കരോളിനാ ഗവര്‍ണ്ണറുമായ നിക്കി ഹേലി, ചീഫ് എക്‌സിക്യൂട്ടീവ് റേഷ്മ, ഡല്‍ഹി മുഖ്യമന്ത്രി കെജെരിവാള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. അമ്പതു പ്രമുഖരില്‍ പതിനേഴാമത് നിക്കിയും, ഇരുപതാമത് റേഷ്മയും, നാല്‍പത്തിരണ്ടാമത് കെജരിവാളും യഥാക്രമം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചാള്‍സ്റ്റണ്‍ ചര്‍ച്ചില്‍ നടന്ന വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന തലസ്ഥാനത്ത് സ്ഥാപിച്ചിരുന്ന കോണ്‍ഫെഡറേറ്റ് ഫഌഗ് നീക്കം ചെയ്യുന്നതിന് ധീര നടപടികള്‍ സ്വീകരിച്ചതിന്റെ അംഗീകാരമായി നിക്കിയേയും, ചെറിയ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ വിദ്യഭ്യാസം നല്‍കുന്നതിനും, ധീരരാക്കി മാറ്റുന്നതിനുമുള്ള വീഡിയൊ സന്ദേശം തയ്യാറാക്കി ഒരു മില്യണ്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിന് നേതൃത്വം നല്‍കിയതിന് റേഷ്മക്കും, ന്യൂഡല്‍ഹിയിലെ അന്തരീക്ഷം മലിനീകരണം നിയന്ത്രിക്കുന്നതിന് മുഖ്യമന്ത്രിയെന്ന നിലയില്‍ സ്വീകരിച്ച നടപടികള്‍ കെജരിവാളിനും, ഫോര്‍ച്യൂണ്‍ മാഗസിന്‍ നടത്തിയ സര്‍വ്വേയില്‍ പ്രധാന സ്ഥാനങ്ങള്‍ ലഭിക്കുവാന്‍ ഇടയാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More