കാലിഫോര്‍ണിയായില്‍ എത്തിയ പിതാവ് വിവാഹചടങ്ങിനു ശേഷം അപ്രത്യക്ഷമായി
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, February 18, 2016 07:23 hrs EST
വാല്‍നട്ട് ഗ്രോവ്(കാലിഫോര്‍ണിയ): മകളുടെ വിവാഹത്തിന് പങ്കെടുക്കുവാന്‍ ഹൈദ്രബാദില്‍ നിന്നും കാലിഫോര്‍ണിയായില്‍ എത്തിയ പിതാവ് വിവാഹചടങ്ങിനു ശേഷം അപ്രത്യക്ഷമായി.
ഫെബ്രുവരി 13 നായിരുന്നു മകള്‍ ദുര്‍ഗയുടെ വിവാഹം. ഗ്രാന്റ് ഐലന്റ് മാന്ഷനില് നടന്ന വിവാഹചടങ്ങുകളില്‍ വളരെ സന്തോഷവാനാണ് പിതാവ് പങ്കെടുത്തത്. ചടങ്ങുകള്‍ പൂര്‍ത്തിയായതിനുശേഷം പുറത്തു നടക്കുവാന്‍ പോകുന്ന എന്ന് പറഞ്ഞ് അമ്പത്തി ഏഴുക്കാരനായ പ്രസാദ് മോപര്ത്തി(prasad moperti) മന്ഷനില് നിന്നും ഇറങ്ങി. നടപ്പത്തിയഞ്ചു മിനിട്ടിനു ശേഷം തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് തിരച്ചല്‍ ആരംഭിച്ചു. മൂന്നുമൈല്‍ അകലെയുള്ള ബ്രിഡ്ജില്‍ എത്തിയശേഷമായിരിക്കും പ്രസാദിനെ കാണാതായതെന്ന് കരുതുന്നു.
സാക്രമെന്റാ കൗണ്ടിഷെറിഫ് ഡിപ്പാര്‍ട്ട്മെന്റ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ സാക്രമെന്റൊ റിവറില്‍ അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 13 വൈകീട്ട് 4 മണിക്കാണ് പ്രസാദിനെ അവസാനമായി കാണുന്നത്.
വിവാഹിതരായ മകള്‍ ദുര്‍ഗയും ഭര്‍ത്താവ് രാജേഷ് ഗുപ്തയും പിതാവിനെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇന്ത്യ നാഷ്ണല്‍ മിനറല്‍ ഡവലപ്മെന്റ് കോര്പ്പറേഷന് എക്സിക്യൂട്ടീവായ പ്രസാദ് ഫെബ്രുവരി 26ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടതായിരുന്നു.
പ്രസാദിനെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഷെറിഫ് ഡിപ്പാര്‍ട്ട്മെന്റ് 916 874 5115 ഫോണില്‍ വിളിച്ചു അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments