You are Here : Home / Readers Choice

വാഹനാപകടത്തില്‍ ആറു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 16, 2016 09:35 hrs EST

ഒക്കലഹോമ : ഒക്കലഹോമ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലു അംഗങ്ങള്‍ ഉള്‍പ്പെടെ ആറു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വാരാന്ത്യം നടന്ന സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഒക്കലഹോമ പോലീസ് ഇന്നലെയാണ് പുറത്തുവിട്ടത്.

ചോവ്‌ടൊക്ക് സമീപം മെയിസ് കൗണ്ടിയിലെ ഹൈവെ 69 ല്‍ മിനിവാല്‍ ട്രാക്റ്റര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇതിനുമുമ്പും ഇവിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. മിനിവാനില്‍ സഞ്ചരിച്ചിരുന്ന ഒന്നും മൂന്നും വയസ്സുള്ള രണ്ടു കുട്ടികള്‍, ഇവരുടെ മാതാപിതാക്കളായ ഭാസ്‌ക്കര്‍ ജാ(32) അനു ജാ(30) എന്നിവരും അഗ്നിപാല്‍ സിങ്ങ്(34) പേരു വെളിപ്പെടുത്താത്ത ഒരു സ്ത്രീയുമാണ് മരിച്ചത്. എട്ടുമാസമുള്ള മറ്റൊരു കുട്ടി ഗുരുതരാവസ്ഥയില്‍ കഴിയുന്നു. അതിവേഗതയിലായിരുന്നു മിനിവാന്‍ നിയന്ത്രണം വിട്ടു ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാസ്‌ക്കര്‍ ജായായിരുന്നു വാഹനം ഓടിച്ചിരുന്നത്. ടെക്‌നോളജി സൊലൂഷനിലെ സീനിയര്‍ അസ്സോസിയേറ്റായിരുന്ന ഭാസ്‌ക്കര്‍ ജാ ഡല്‍ഹിയിലുള്ള ഭാസ്‌ക്കര്‍ ജായുടെ സഹോദരന്‍ ശങ്കര്‍ജാ അപകടത്തില്‍പെട്ടു മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതാഇ വിദേശകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. മിനിസ്ട്രി ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു നടപടി ക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.