You are Here : Home / Readers Choice

പുതിയ വര്‍ഷം പിറന്ന് പത്തുദിവസത്തിനുള്ളില്‍ നൂറില്‍പരം വെടിവെപ്പു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 12, 2016 08:16 hrs EST

ചിക്കാഗൊ: പുതിയ വര്‍ഷം പിറന്ന് പത്തുദിവസത്തിനുള്ളില്‍ നടന്ന നൂറില്‍പരം വെടിവെപ്പു സംഭവങ്ങളില്‍ പത്തൊമ്പതുപേര്‍ മരിക്കുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചിക്കാഗോ പോലീസ് സ്‌പോക്ക്മാന്‍ ആന്റണി ഗുഗിലിയാനി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വാരാന്ത്യം മാത്രം 7 പേര്‍ കൊല്ലപ്പെടുകയും, 30 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തിനുള്ളില്‍ 9 പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് വെളിപ്പെടുത്തി. എല്ലാ വര്‍ഷവും നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന തോക്കുകള്‍ പോലീസ് ഓഫീസര്‍മാര്‍ പിടിച്ചെടുക്കുന്നുണ്ടെങ്കിലും വെടിവെപ്പ് സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ച രാവിലെയുമായി 4 പേരാണ് വെടിയേറ്റു മരിച്ചത്. തോക്ക് നിയന്ത്രണത്തിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന പ്രസിഡന്റ് ഒബാമയുടെ സ്വന്തം സംസ്ഥാനമായ ചിക്കാഗോയിലാണ് ഇത്രയും അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത്. ഈ വര്‍ഷം കൂടുതല്‍ വെടിവെപ്പു സംഭവങ്ങള്‍ നിന്നുട്ടുള്ളത് ഗ്യാങ്ങുഗ്രൂപ്പുകള്‍ തമ്മിലാണ് പോലീസ് അക്രമം അമര്‍ച്ച ചെയ്യുന്നതിനും, പ്രതികളെ പിടികൂടുന്നതിനും നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More
More From Trending
View More