You are Here : Home / Readers Choice

വാഹനങ്ങള്‍ തിരിച്ചു കൊണ്ടുപോകുന്നതിനുള്ള അവസാന തിയ്യതി ജനുവരി 16

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 12, 2016 08:12 hrs EST

ഡാളസ്: ഡിസംബര്‍ 26നു ഡാളസ്സിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്ന വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഹെര്‍ഫര്‍ത്ത്പാര്‍ക്കില്‍ നിന്നും ഉടമസ്ഥ വാഹനങ്ങള്‍ തിരിച്ചു കൊണ്ടുപോകുന്നതിനുള്ള അവസാന തിയ്യതി ജനുവരി 16 ആണെന്ന് റോളറ്റ് സിറ്റി അധികൃതര്‍ അറിയിച്ചു.

നൂറുകണക്കിന് തകര്‍ന്ന വാഹനങ്ങളാണ് ദുരന്തബാധിത പ്രദേശം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ട്രോയിംഗ് കമ്പനിക്കാര്‍ താല്‍ക്കാലിക പാര്‍ക്കിലേക്ക് മാറ്റിയത്. മലയാളികളുടേതുള്‍പ്പെടെ നിരവധിവാഹനങ്ങളാണ് പാര്‍ക്കില്‍ സൂക്ഷിച്ചിരിക്കുന്നത്.
ജനുവരി 16 വെള്ളിക്കു മുമ്പ് കൊണ്ടുപോകാത്ത വാഹനങ്ങള്‍ ലേലത്തില്‍ വെക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി അധികൃതര്‍ അറിയിച്ചു. ഉപയോഗ യുക്തമായ വാഹനങ്ങള്‍ ഉള്‍പ്പെടെ പലതും ഉടമസ്ഥര്‍ നേരത്തെ വന്ന് കൊണ്ടുപോയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.