You are Here : Home / Readers Choice

അഞ്ചു വയസ്സില്‍ പോലീസ് ഓഫീസറായി സത്യപ്രതിജ്ഞ ചെയ്ത കാലേബ് മരണത്തിന് കീഴടങ്ങി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 24, 2015 04:36 hrs EST

ക്ലിബേണ്‍ സിറ്റി: സിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പോലീസ് ഓഫീസറായി സത്യപ്രതിജ്ഞ ചെയ്ത കാലേബ് ആഡംസ്(5) ഒടുവില്‍(ഇന്ന് ഡിസംബര്‍ 23ന്) മരണത്തിന് കീഴടങ്ങി. 2015 ജനുവരി 29നായിരുന്നു അഞ്ചു വയസ്സു തികയുന്ന കാലേബിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങിനോടനുബന്ധിച്ചു പ്രത്യേക പരേഡും, പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. അല്‍വറാഡോയില്‍ നിന്നുള്ള ഈ അഞ്ചുവയസുക്കാരന്‍ സുന്ദരമായ ഭാവി ജീവിതം സ്വപ്‌നം കണ്ടിരുന്നുവെങ്കിലും എപ്പിലപ്‌സി, ഓട്ടിസം തുടങ്ങിയ മാരകരോഗങ്ങള്‍ ഈ പിഞ്ചുബാലന്റെ ജീവന് ഭീഷണിയുതിര്‍ത്തിരുന്നു. ഒരു പോലീസ് ഓഫീസറാകണമെന്ന ജീവിതാഭിലാഷം നിറവേറ്റുന്നതിന് ക്ലീബേണ്‍ സിറ്റഇയിലെ പോലീസ് ഓഫീസര്‍മാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാലേബിനെ് സത്യപ്രതിജ്ഞ ചെയ്യിച്ചത്. ചടങ്ങിനുശേഷം കാലേബ് തികച്ചും ഉന്മേഷവാനായി കാണപ്പെട്ടുവെന്ന് ക്ലീബേണ്‍ പോലീസ് ഡിറ്റക്റ്റീവ് കെല്ലി പറഞ്ഞു. കാലേബിന്റെ ഇരട്ട സഹോദരന്‍ ചേയ്‌സിന് ഫയര്‍ ഫൈറ്റര്‍ ആകണമെന്നാണ് മോഹം. കാലേബിന്റെ അപ്രതീക്ഷിത മരണം കുടുംബാംഗങ്ങളോടൊപ്പം പോലീസ് ഓഫീസര്‍മാരേയും ദുഃഖത്തിലാഴ്ത്തി. മരണമടഞ്ഞ കാലേബിന് പോലീസ് ബഹുമതികളോടെ അന്ത്യയാത്രയയപ്പു നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പോലീസ് ഉദ്യോഗസ്ഥന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More