You are Here : Home / Readers Choice

ജോ ബൈഡന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കിനില്ലെന്ന്‌

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 22, 2015 07:23 hrs EDT

വാഷിംഗ്‌ടണ്‍ ഡി.സി: നീണ്ടുനിന്ന രാഷ്‌ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട്‌ 2016-ല്‍ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. `ഹിലരി ക്ലിന്റണ്‍ വിജയിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനാണ്‌ മത്സരരംഗത്തേക്കില്ലെന്ന്‌ തീരുമാനിച്ചത്‌ ഇന്നു വാഷിംഗ്‌ടണില്‍ നടത്തിയ സമ്മേളനത്തില്‍ ജോ ബൈഡന്‍ പറഞ്ഞു. വൈറ്റ്‌ ഹൗസ്‌ റോസ്‌ ഗാര്‍ഡനില്‍ ഭാര്യ ജില്ലും, പ്രസിഡന്റ്‌ ഒബാമയും ഇരുവശത്തും നിന്നുകൊണ്ടാണ്‌ ബൈഡന്‍ പത്രസമ്മേളനം നടത്തിയത്‌. മത്സരിക്കുന്നില്ലെങ്കിലും ഡമോക്രാറ്റ്‌ക്‌ പാര്‍ട്ടിയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഹില്ലരിയേയോ, വെര്‍മോണ്ട്‌ സെനറ്റര്‍ ബെര്‍ത്തി സാന്റേഴ്‌സിനേയോ എന്‍ഡോഴ്‌സ്‌ ചെയ്യുന്ന ഔദ്യോഗിക പ്രഖ്യാപനം ബൈഡനില്‍ നിന്നുണ്ടായില്ല. ബൈഡന്റെ പ്രഖ്യാപനം വന്നതോടെ ഹില്ലരിയുടെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായി. ബൈഡന്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ഭയം ഹിലരി ക്യാമ്പിനെ അസ്വസ്ഥമാക്കിയിരുന്നു. ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഹിലരിക്കോ, ബെര്‍ത്തി സാന്‍ഡേഴ്‌സിനോ എന്ന്‌ തീരുമാനിക്കാന്‍ സമയമായിട്ടില്ല എന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ്‌ ട്രമ്പാണ്‌ മുന്നിട്ടു നില്‍ക്കുന്നത്‌. മൈക്ക്‌ ഹക്കമ്പി തൊട്ടടുത്ത്‌ തന്നെയുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More