You are Here : Home / Readers Choice

അടുത്ത വര്‍ഷം സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങളില്‍ വര്‍ദ്ധനവില്ല

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 16, 2015 12:51 hrs UTC

വാഷിംഗ്ടണ്‍ ഡി.സി.: സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ലക്ഷകണക്കിന് ഫെഡറല്‍ റിട്ടയറീസ്, അംഗവൈകല്യം ബാധിച്ച വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് അടുത്ത വര്‍ഷത്തില്‍ സോഷ്യല്‍ സെക്യൂരിറ്റിയില്‍ വര്‍ദ്ധനവ് ഉണ്ടാകുകയില്ലെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാല്പതു വര്‍ഷത്തെ ചരിത്രത്തില്‍ ഇതു മൂന്നാം തവണയാണ് വര്‍ഷംതോറും ലഭിച്ചിരുന്ന ആനുകൂല്യ വര്‍ദ്ധനവ് നിര്‍ത്തിവെച്ചുകൊണ്ടു ഗവണ്‍മെന്റ് ഉത്തരവിറക്കുന്നത്. 2010 നുശേഷമാണ് ഇതു മൂന്നാം തവണയും ആവര്‍ത്തിക്കപ്പെടുന്നത്. ഇന്ധന വിലയില്‍ ഉണ്ടായ കുറവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്. ആന്വവല്‍ കോസ്റ്റ് ഓഫ് ലിവിംഗ് അഡ്ജസ്റ്റ്‌മെന്റ് കണക്കാക്കുന്നത് ഇന്ധനവില വര്‍ദ്ധനവിനെ അടിസ്ഥാനമാക്കിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഉണ്ടായിരുന്ന ഇന്ധന വിലയില്‍ 90 സെന്റ് കുറവും ഒരു ഗ്യാലന് ഇപ്പോള്‍ നല്‍കിയാല്‍ മതി. 70 മില്യണ്‍ ജനങ്ങളെ അതായത് ആകെ ജനസംഖ്യയുടെ അഞ്ചില്‍ ഒരു ഭാഗത്തെയാണ് ഈ തീരുമാനം ദോഷകരമായി ബാധിക്കുക. ഒരു മാസം ശരാശരി 1224 ഡോളറാണ് സോഷ്യല്‍ സെക്യൂരിറ്റിയായി ലഭിക്കുക. മെഡിക്കെയര്‍ പ്രീമിയം വര്‍ദ്ധിപ്പിക്കുകയില്ല എന്ന് വ്യക്തമാക്കിയതു അല്പം ആശ്വാസം നല്‍കുന്നു. 2000ത്തിനു ശേഷം 44% വിലവര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതനുസരിച്ചുള്ള ആനുകൂല്യ വര്‍ദ്ധനവ് ലഭിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുന്നു. ഗവണ്‍മെന്റ് ഈ വിഷയത്തെക്കുറിച്ചു കൂടുതല്‍ പഠിപ്പിച്ചുവരികയാണെന്നും, കോണ്‍ഗ്രസ് അംഗങ്ങളുമായി ചര്‍ച്ച ചെയ്തു. പ്രശസ്തപരിഹാരത്തിന് ശ്രമിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് ഇന്ന് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.