You are Here : Home / Readers Choice

സീതള്‍ പട്ടേല്‍- യു.എസ്.എ. ഫണ്ട് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 09, 2015 07:26 hrs EDT

ഇന്ത്യാനപോലീസ്: ഇന്ത്യന്‍ അമേരിക്കന്‍ ഐ.ടി. ഉദ്യോഗസ്ഥ സീതള്‍ പട്ടേലിനെ യു.എസ്.എ. ഫണ്ട് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറും, സീനിയര്‍ വൈസ് പ്രസിഡന്റുമായി നിയമിച്ചു. ഒക്ടോബര്‍ 5നാണ് ഇവര്‍ പുതിയ ചുമതലയേറ്റെടുത്തത്. യു.എസ്.എ. ഫണ്ട് പ്രസിഡന്റും സി.ഇ.ഒ.യുമായ ബില്‍ ഹസ്സനാണ് മാധ്യമങ്ങള്‍ക്ക് ഈ വിവരം നല്‍കിയത്. 1960 ലാണ് യു.എസ്.എ.ഫണ്ട് സ്ഥാപിതമായത്. ഈ സംഘടന ഇരുപത്തിരണ്ടു മില്യണ്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് 250 ബില്യണ്‍ ഡോളറിലധികം വിദ്യാഭ്യാസ സഹായധനമായി നല്‍കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ കോളേജ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. യു.എസ്.എ. ഫണ്ട് കമ്പനി ഐ.ടി.യുടെ പൂര്‍ണ്ണ ചുമതല സീതളിനാണ് നല്‍കിയിരിക്കുന്നത്. കമ്പനിയുടെ ചുമതലയേറ്റെടുക്കുന്നതിനുമുമ്പ് ഇന്ത്യാന പോലീസ് സി.റ്റി. സി.ഐ.ഒ. ആയും, യൂണിസിസ് കമ്പനി മാനേജിംഗ് ഡയറക്ടര്‍, ഇന്ത്യാന യൂത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എന്ന തസ്തികളിലും സീതള്‍ പട്ടേല്‍ പ്രശസ്ത സേവനം നിര്‍വ്വഹിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More