You are Here : Home / Readers Choice

രാഹുല്‍ ഗാന്ധി കൊളറാഡൊയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 24, 2015 11:14 hrs UTC

 
എസ്‌പെന്‍ (കൊളറാഡൊ) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കൊളറാഡൊ   എസ്‌പെനില്‍ നടക്കുന്ന 'വീക്കെന്റ്' വിത്ത് ചാര്‍ളി റോസ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് അമേരിക്കയിലേക്ക് യാത്ര തിരിച്ചതായി കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിംഗ് സുര്‍ജിവാല അറിയിച്ചു.

ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ തകൃതിയായി മുന്നേറുമ്പോള്‍, രാഹുലിന്റെ സാന്നിധ്യം ഒഴിവാക്കുന്നതിന് സഖ്യകക്ഷികളുടെ നിര്‍ബന്ധത്തിന് വഴങ്ങി രാഹുലിന് അവധി നല്‍കിയതാണെന്ന് ബിജെപി ആരോപിച്ചിരുന്നു.

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുന്ന വന്‍ പരാജയത്തിന് മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ് ബിജെപി എന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും ആരോപിച്ചു. വിവിധ തുറകളിലുളള പ്രഗത്ഭര്‍ അണിനിരക്കുന്ന 'ചാര്‍ളി റോസ്' പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് പ്രത്യേക ക്ഷണം ലഭിച്ചതിനാലാണ് രാഹുലിന് അമേരിക്കയിലേക്ക് പോകേണ്ടി വന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

സ്വകാര്യ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി അമേരിക്കയലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസിന്റെ ആദ്യ പ്രസ്താവനയാണ് ആശയ കുഴപ്പത്തിന് കാരണമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.