You are Here : Home / Readers Choice

ലൂസിയാന മൂവി തിയ്യേറ്ററില്‍ വെടിവെപ്പ്- മൂന്നു മരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 24, 2015 09:23 hrs EDT

ലഫെയിറ്റ്(ലൂസിയാന): ഇന്നു വൈകീട്ട് ലൂസിയാന മൂവി തിയ്യേറ്ററില്‍ നടന്ന വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു.
വൈകീട്ട് 7 മണിക്ക് ട്രെയ്ന്‍ റെക്ക് എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ തിയ്യറ്ററില്‍ തിങ്ങി നിറഞ്ഞിരുന്ന കാണികള്‍ക്കു നേരെയാണ് അക്രമി വെടിവെച്ചത്. ഏകദേശം നൂറോളം പേര്‍ തിയ്യറ്ററില്‍ ഉണ്ടായിരുന്നു.
രണ്ടു പേര്‍ സംഭവ സ്ഥലത്തു വെച്ചു മരിച്ചതായും, തുടര്‍ന്ന് അക്രമി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായും പോലീസ് ചീഫ് ജിം ക്രാഫ്റ്റ് പറഞ്ഞു. ഏഴുപേര്‍ക്ക് പരിക്കേറ്റുവെങ്കിലും, ആരുടേയും നിലഗുരുതരമല്ലെന്നും ക്രാഫ്റ്റ് പറഞ്ഞു.
പ്രായം കൂടിയ ഒരു വെളുത്ത മനുഷ്യനാണ് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് കൊളറാഡോയിലെ മൂവി തിയ്യറ്ററില്‍ നടന്ന വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More