You are Here : Home / Readers Choice

പിതാവും രണ്ടുകുട്ടികളും കാറിന് തീപിടിച്ച് വെന്തുമരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, July 13, 2015 06:43 hrs EDT

ന്യൂയോര്‍ക്ക് : മദ്യപിച്ചു വാഹനം ഓടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മറ്റൊരു കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിലെ പിതാവും രണ്ടുകുട്ടികളും വെന്തു മരിച്ചു.
2008 ബി.എം.ഡബഌയൂ കാറിന്റെ ഡ്രൈവര്‍ മദ്യലഹരിയില്‍, കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ടൊയൊട്ട കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചു.
കാറിന്റെ മുന്‍വശത്തെ പാസഞ്ചര്‍ സീറ്റിലുണ്ടായിരുന്ന മാതാവ് വാതില്‍ തുറന്ന് പുറത്ത് കടന്നുവെങ്കിലും കാറിന്റെ പുറകിലുണ്ടായിരുന്ന ഡോര്‍ തുറന്ന് കുട്ടികളെ രക്ഷപ്പെടുത്താനായില്ല. ഭര്‍ത്താവും കാറിനകത്ത് ഞെരിഞ്ഞമര്‍ന്ന് മരിക്കുകയായിരുന്നു.
ഇന്ന് ഞായറാഴ്ച പുലര്‍ച്ചെ ന്യൂയോര്‍ക്ക് ക്യൂന്‍സിലായിരുന്നു സംഭവം.
ആന്‍സിയെ ഒസ്‌റ്റെയ്ന്‍(37), മകള്‍ സെഫോറ(4), മകന്‍ ആന്‍ണ്ടി(8) എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
അപകടത്തിനുശേഷം വാഹനം നിറുത്താതെ ഓടിച്ചുപോയ 24 വയസ്സുള്ള ഒനീലിനെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More