You are Here : Home / Readers Choice

വെടിമരുന്നു മാറില്‍ വെച്ചു തീകൊളുത്തിയ പോസ്റ്റല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, July 09, 2015 06:49 hrs EDT

കൊളംബസ്(ടെക്‌സസ്): ടെക്‌സസ്സില്‍ നിന്നുള്ള പോസ്റ്റല്‍ ജീവനക്കാരന്‍ ജസ്റ്റിന്‍ ബാര്‍ടെക്(30 വയസ്സ്) കൊളംമ്പസ് ഫിഷിംഗ് സ്‌പോട്ടില്‍ മീഡീവല്‍ നൈറ്റ് എന്ന വെടിമരുന്നു മാറില്‍ വെച്ചു തീ കൊളുത്തിയതിനെ തുടര്‍ന്നുണ്ടായ പൊട്ടിതെറിയില്‍ കൊല്ലപ്പെട്ടു.
ജൂലായ് 7 ചൊവ്വാഴ്ച പുലര്‍ച്ച 1.30നായിരുന്നു സംഭവം. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നു വയസ്സുള്ള കുട്ടിയുടെ പിതാവാണ് ജസ്റ്റിന്‍. ജൂലായ് 4ന് അമേരിക്കന്‍ സ്വാതന്ത്രദിനാഘോഷങ്ങളില്‍ പങ്കെടുത്ത്, മദ്യലഹരിയില്‍ തലയില്‍ വെടിമരുന്നു വെച്ചു തീകൊളുത്തിയതിനെ തുടര്‍ന്ന് ഇരുപത്തിരണ്ടു വയസ്സുള്ള ഡിവോണ്‍ സ്റ്റാപ്പിള്‍സ് കൊല്ലപ്പെട്ട സംഭവം മയിന്‍ സിറ്റിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് മൂന്ന് ദിവസങ്ങള്‍ക്കുശേഷം ടെക്‌സസ്സില്‍ നിന്നാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജസ്റ്റിന്റെ മരണത്തെ കുറിച്ചു അന്വേഷണം നടത്തുമെന്ന് കൊളംബസ് പോലീസ് അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More