You are Here : Home / Readers Choice

മാനിനെ ഇടിച്ചു നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച് ട്രൂപ്പര്‍ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, June 01, 2015 06:10 hrs EDT

ന്യൂജഴ്‌സി : അപ്പര്‍ ഫ്രീ ഹോള്‍ഡ് ടൗണ്‍ഷിപ്പിലുണ്ടായ വാഹനാപകടത്തില്‍ ട്രൂപ്പര്‍ മരിക്കുകയും മറ്റൊരു ട്രൂപ്പര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ 1–195 ഇന്റര്‍ സ്റ്റേ ഹൈവേയില്‍ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം റോഡിനു കുറുകെ ഓടിയ മാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മരത്തില്‍ ഇടിച്ചാണ് ആന്റണി റസ്പ (25) കൊല്ലപ്പെട്ടത്. വാഹനത്തിലുണ്ടായ മറ്റൊരു ട്രൂപ്പര്‍ ജെനി ഹോങ്ങിനെ കഴുത്തിലെ കശേരുക്കള്‍ക്കും ശരീരത്തിലുണ്ടായ പരുക്കുകള്‍ക്കും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു വാഹനവും ഈ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സ്റ്റേറ്റ് പൊലീസ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ജോണ്‍സ് പറഞ്ഞു. സ്റ്റേറ്റ് പൊലീസ് അക്കാദമിയില്‍ 2013 ലാണ്
ആന്റണി പഠനം പൂര്‍ത്തിയാക്കി ഹാലില്‍ടണ്‍ ടൗണ്‍ഷിപ്പ് സ്റ്റേഷനില്‍ ട്രൂപ്പറായി നിയമിതനായത്.
2012 നുശേഷം ഡ്യൂട്ടിയില്‍ കൊല്ലപ്പെട്ട ആദ്യ ട്രൂപ്പറാണ് ആന്റണി. എഡിസണിലുളള ബിഷപ്പ് ജോര്‍ജ് ഹൈസ്‌കൂളിലെ സെലിംഗ് ടറമിലെ അംഗമായിരുന്നു ആന്റണി. മുന്‍ വിദ്യാര്‍ഥിയുടെ ആകസ്മിക വിയോഗത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍ മൈക്കാ വുള്‍ഫല്‍ അനുശോചനം രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More