You are Here : Home / Readers Choice

വെക്കോയില്‍ തെരുവുയുദ്ധം വെടിവെപ്പ്-ഒമ്പതു മരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, May 18, 2015 07:15 hrs EDT

വെക്കൊ(ടെക്‌സസ്): ഞായറാഴ്ച ഉച്ചക്കുശേഷം ടെക്‌സസ് വെക്കോയിലെ ട്വിന്‍ പിക്ക് റെസ്റ്റോറന്റിനു മുമ്പില്‍ മൂന്ന് ബൈക്ക് ഗാങ്ങുകള്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കം തെരുവുയുദ്ധത്തിലും, വെടിവെപ്പിലും കലാശിച്ചു. ഒമ്പതുപേരാണ് റസ്റ്റോറന്റിനുമുമ്പില്‍ വെടിയേറ്റു പിടഞ്ഞുമരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവര്‍ എല്ലാവരും ഗുണ്ടാസംഘാംഗങ്ങളാണെന്ന് വ്യക്തമല്ലെന്നും, നിരപരാധികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ഇപ്പോള്‍ പറയാനാകില്ലെന്നും ഇന്ന് ഉച്ചക്കുശേഷം വെക്കോ പോലീസ് സൂപ്രണ്ട് ഡബഌയൂ. പാട്രിക്ക് സ്വന്റണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നില്‍ കൂടുതല്‍ ഗുണ്ടാസംഘങ്ങള്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തുടര്‍ന്ന് പോലീസ് അറിയിച്ചു. പരസ്പരം ഗുണ്ടാസംഘങ്ങള്‍ വെടിവെച്ചുവെന്നും, പോലീസ് ഇവര്‍ക്ക് നേരെ തിരിച്ചും വെടിവെച്ചുവെന്നും പറയപ്പെടുന്നു. റസ്റ്റോറന്റ് ജീവനക്കാര്‍ക്കോ, പോലീസിനോ ഈ സംഭവത്തില്‍ പരിക്കേറ്റിട്ടില്ലെന്നും പോലീസ് പറഞ്ഞു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കൂടുതല്‍ അപകടം ഒഴിവാക്കി. സമീപപ്രദേശങ്ങള്‍ പോലീസ് വളഞ്ഞിരിക്കയാണ്. ഹെലികോപ്റ്ററുകളും സ്ഥലത്ത് നിരീക്ഷണം നടത്തികൊണ്ടിരിക്കുന്നു. നിരവധി പേരെ ഇതു സംബന്ധിച്ചു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More