You are Here : Home / Readers Choice

30 മിനിട്ടിനുളളില്‍ മൂന്ന് ബാങ്കുകള്‍ കൊളളയടിച്ച മധ്യവയസ്‌ക അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 14, 2015 06:22 hrs EDT

ഫ്‌ലോറിഡ: ഫ്‌ലോറിഡ ബ്രാണ്ടന്‍ പ്രദേശങ്ങളിലുളള മൂന്ന് ബാങ്കുകള്‍ 30മിനിട്ടിനുളളില്‍ കൊളളയടിച്ച 50വയസുകാരി സിന്‍ന്ധി കരാബൊ അറസ്റ്റില്‍. റെക്കോര്‍ഡ് സമയത്തിനുളളില്‍ പൊലീസ് അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കുകയായിരുന്നു.മേയ് 11 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം 3.19 ന് ആദ്യമായി ബിബി ആന്റ് ടി ബാങ്കാണ് കൊളളയടിച്ചത്. കൗണ്ടറില്‍ എത്തിയ സിന്‍ന്ധി ഒരു കുറിപ്പ് ക്യാഷ്യര്‍ക്ക് നല്‍കി. ''എന്റെ കൈവശം തോക്കുണ്ട്', ഉടനെ പണം എന്നെ ഏല്‍പിക്കണം'' പരിഭ്രമിച്ച ക്യാഷ്യര്‍ പണം നല്‍കി. അവിടെ നിന്നും രക്ഷപ്പെട്ട പ്രതി 16മിനിട്ടിനു ശേഷം വെല്‍സ് ഫര്‍ഗൊ ബാങ്കിലെത്തി ഇതേ തന്ത്രം തന്നെ പുറത്തെടുത്തു. അവിടെ നിന്നും കൈക്കലാക്കിയ പണവുമായി അടുത്ത ബാങ്കിനെ ലക്ഷ്യമാക്കി ഇവര്‍ നടന്നകന്നു. എട്ട് മിനിട്ടിനുശേഷം 3.43 ന് ആയിരുന്നു അടുത്ത ഊഴം ഫ്‌ലോറിഡാ സെന്‍ട്രല്‍ ക്രെഡിറ്റി യൂണിയനില്‍ നിന്നും കവര്‍ച്ച ചെയ്ത പണവുമായി ഇവര്‍ രക്ഷപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.