You are Here : Home / Readers Choice

ഗൂഗിള്‍ എക്സിക്യൂട്ടീവ് ഉള്‍പ്പെടെ മൂന്ന് അമേരിക്കന്‍ പൌരന്മാര്‍ നേപ്പാളില്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 27, 2015 12:19 hrs UTC



                        
വാഷിങ്ടണ്‍. നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഗൂഗിള്‍ എക്സിക്യൂട്ടീവ് ഉള്‍പ്പെടെ മൂന്ന് അമേരിക്കന്‍ പൌരന്മാര്‍ കൊല്ലപ്പെട്ടതായി ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇന്ന്(ഏപ്രില്‍ 26 ഞായറാഴ്ച) പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

സിയാറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഡിസ മൌഡ്യനീറിങ്ങ് ഫിസിഷ്യന്‍ അസിസ്റ്റന്റ് മറീസ ഈവ ഗിര്‍വോങ്ങ് എന്ന (28) വയസുളള യുവതിയും ഡാന്‍ഫ്രഡിന്‍ബര്‍ (33) കലിഫോര്‍ണിയായില്‍ നിന്നുളള ഗൂഗിള്‍ എക്സിക്യൂട്ടീവും പേരു വെളിപ്പെടുത്താത്ത മൂന്നാമതൊരു പൌരനും ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്.  എവറസ്റ്റ് കൊടുമുടിയുടെ അടിവാരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബേസ് ക്യാമ്പിലെ അംഗമായിരുന്ന ഡോ. മറീസ ഡാന്‍ ഉള്‍പ്പെടെയുളളവര്‍ പര്‍താരോഹണ സംഘത്തിലുളളവരായിരുന്നു.

2200 ജനങ്ങളാണ് നേപ്പാളിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്.  ഷിക്കാഗോ ജോണ്‍ സ്ട്രോജര്‍ ഹോസ്പിറ്റലില്‍ നിന്നും മെഡിക്കല്‍ പരിശീലനം നടത്തി ബിരുദാനന്തര പഠനം പൂര്‍ത്തീകരിക്കുന്നതിനിടെയാണ് മാറീസ് കൊല്ലപ്പെട്ടത്. ’സേവ ദ ഐസ് എന്ന പരിപാടിയുടെ ബോധവല്‍ക്കരണ ടീമില്‍ പ്രവര്‍ത്തിച്ചിരുന്നു.ഡാനിന്‍െറ ആകസ്മിക നിര്യാണത്തില്‍ ഗൂഗിള്‍ സ്റ്റാഫ് അനുശോചനം രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.