You are Here : Home / Readers Choice

ഇന്ത്യന്‍- അമേരിക്കന്‍ യുവതിക്ക്‌ ഇന്ത്യാന കോടതി 30 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 31, 2015 11:47 hrs UTC

സൗത്ത്‌ ബെന്റ്‌ (ഇന്ത്യാന): ഗര്‍ഭഛിദ്രം നടത്തി പുറത്തെടുത്ത ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ ഡെംപ്‌സ്റ്ററില്‍ നിക്ഷേപിച്ച പര്‍വി പട്ടേല്‍ എന്ന 33 വയസുള്ള അവിവാഹിതയായ യുവതിക്ക്‌ സൗത്ത്‌ വെസ്റ്റിലെ സെന്റ്‌ ജോസഫ്‌ കൗണ്ടി കോടതി മാര്‍ച്ച്‌ 30-ന്‌ (ഇന്ന്‌) 30 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഫെബ്രുവരിയില്‍ പര്‍വി പട്ടേല്‍ കുറ്റക്കാരിയാണെന്ന്‌ കോടതി കണ്ടെത്തിയിരുന്നു. വിധി വരുന്നതുവരെ പ്രതിക്ക്‌ ജാമ്യം അനുവദിച്ചിരുന്നു. ഇന്ന്‌ കോടതിയില്‍ ഹാജരായ പ്രതിയെ വിധി പ്രഖ്യാപിച്ച ഉടന്‍ കൈയ്യാമം വെച്ച്‌ സെന്റ്‌ ജോര്‍ജ്‌ കൗണ്ടി ജയിലേക്ക്‌ അയച്ചു. ശിക്ഷാകാലാവധി ഇന്ത്യാ വിമന്‍സ്‌ ജയില്‍ അനുഭവിക്കണം.

 

പിതാവിന്റെ റോസ്റ്റോറന്റിലെ ജീവനക്കാരനുമായുള്ള അവിഹിത ബന്ധത്തിലൂടെ പര്‍വി ഗര്‍ഭം ധരിക്കുകയും സംഭവം മറ്റുള്ളവരില്‍ നിന്ന്‌ മറച്ചുവെയ്‌ക്കുകയും ചെയ്‌തു. ഏഴുമാസമായതോടെ ഇന്റര്‍നെറ്റിലൂടെ ഗര്‍ഭഛിദ്ര ഗുളിക കഴിച്ചതിനെ തുടര്‍ന്ന്‌ പുറത്തുവന്ന കുഞ്ഞിനെ അടുത്തുള്ള ഡെംപ്‌സ്റ്ററില്‍ നിക്ഷേപിക്കുകയായിരുന്നു. 2013 ജൂലൈ 13-നായിരുന്നു സംഭവം. രക്തസ്രാവം നിയന്ത്രണാതീതമായപ്പോള്‍ അടുത്തുള്ള ആശുപത്രയില്‍ എത്തിയ യുവതി ഗര്‍ഭഛിദ്രം നടത്തിയ വിവരം മറച്ചുവെച്ചു.

 

എന്നാല്‍ ഡോക്‌ടര്‍മാരുടെ പരിശോധനയില്‍ യുവതി പ്രസവിച്ചതായി കണ്ടെത്തി. തുടര്‍ന്ന്‌ ചോദ്യം ചെയ്യുകയും കുഞ്ഞിനെ ഡെംപ്‌സ്റ്ററില്‍ നിന്ന്‌ കണ്ടെത്തുകയും ചെയ്‌തു. കുഞ്ഞ്‌ മരിച്ചതായി യുവതി പറഞ്ഞെങ്കിലും പ്ലാസ്റ്റിക്‌ കടലാസില്‍ പൊതിഞ്ഞ്‌ കുഞ്ഞിനെ കളയുമ്പോള്‍ കുഞ്ഞിനു ജീവനുണ്ടായിരുന്നു എന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഈ കേസിലാണ്‌ കോടതി ഇന്ന്‌ വിധി പ്രസ്‌താവിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.